ന്യൂഡൽഹി: ഡൊണാൾഡ് ട്രംപ് ഭരണകൂടം ബംഗ്ലാദേശിനുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (യുഎസ്‌എഐഡി) ധനസഹായം നിർത്തിവച്ചതോടെ, രാജ്യത്തെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് സാധ്യതയേറുകയാണ്.
പുറത്താക്കപ്പെട്ട് എട്ട് മാസം ആയെങ്കിലും , പരിചയസമ്പന്നയായ രാഷ്ട്രീയക്കാരിയും അവാമി ലീഗിന്റെ നേതാവുമായ ഹസീന പരാജയം സമ്മതിക്കൽ തന്റെ അജണ്ട ആയി കരുതിയിട്ടില്ല . പാർട്ടിയുടെ പ്രധാന ശൃംഖല പുനഃസംഘടിപ്പിക്കുന്നതിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഹസീന എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സഹപ്രവർത്തകരിലും കേഡർമാരിലും തന്റെ പിടി നിലനിർത്തുന്നതിനും രാഷ്ട്രീയ നിലനിൽപ്പ് ഉറപ്പാക്കുന്നതിനുമായി വേറിട്ട മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ് അവർ എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ബംഗ്ലാദേശിനുള്ള യുഎസ്എഐഡി ധനസഹായം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയ്ക്ക് തീർച്ചയായും ഒരു വലിയ പ്രഹരമായി മാറും എന്ന് തീർച്ചയാണ്. എന്നാൽ ഷെയ്ഖ് ഹസീനയ്ക്ക്, നോബൽ സമ്മാന ജേതാവും ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാർ മേധാവിയുമായ മുഹമ്മദ് യൂനുസുമായുള്ള അവരുടെ പോരാട്ടത്തിൽ ഇത് വലിയ മുൻകൈ തന്നെയാണ് നൽകുന്നത്.
അമേരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്ന സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കൽ നടപടികൾ , അത്തരം അന്താരാഷ്ട്ര സഹായത്തെ ആശ്രയിച്ച് ജീവിക്കുന്ന, യൂനുസുമായി ബന്ധപ്പെട്ട സിവിൽ സൊസൈറ്റി നെറ്റ്‌വർക്കുകൾക്കും സംഘടനകൾക്കും വലിയ ആഘാതമാണ് നൽകിയിരിക്കുന്നത്.
Discussion about this post