ബംഗളൂരു: ബംഗളൂരു നഗരത്തിൽ വീണ്ടും പുലി നോർത്ത് സോൺ സബ് ഡിവിഷനിൽ ആണ് പുലികൾ ഇറങ്ങിയത്. രണ്ട് പുലികൾ നഗരത്തിൽ എത്തിയ വിവരം വനംവകുപ്പ് സ്ഥിരീകരിച്ചു. പുലികൾ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രാമഗൊണ്ടനഹള്ളിയിൽ അപ്പാർട്ട്‌മെന്റിന്റെ പാർക്കിംഗ് ഏരിയയിലാണ് പുലികൾ എത്തിയത്. ഏറെ നേരം അലഞ്ഞ് തിരിഞ്ഞ ശേഷം ഇവിടെ നിന്നും പുലികൾ പോകുകയായിരുന്നു. രാവിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലി എത്തിയ വിവരം അറിഞ്ഞത്. ഉടനെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
വനംവകുപ്പ് എത്തി പരിശോധന നടത്തി. ഇതിന് പിന്നാലെ പുലിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പുലികൾക്കായി പ്രദേശത്ത് പരിശോധന തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ താമസക്കാർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രി 10 മണിയ്ക്ക് ശേഷം ആരും പുറത്തിറങ്ങരുത് എന്നാണ് നിർദ്ദേശം.
Discussion about this post