ഛത്തിസ്ഗഡ്: ഛത്തീസ്ഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ഉജ്വലവിജയം. ആം ആദ്മി പാർട്ടിയുടെ പ്രേം ലതയെ മലയർത്തിയടിച്ചാണ് ബിജെപി സ്ഥാനാർത്ഥി ഹർപ്രീത് കൗർ ബബ്ല എഎപി- കോൺഗ്രസ് സഖ്യത്തെ മലർത്തിയടിച്ചത്. വോട്ടുകൾ നേടിയയാണ് ഹർപ്രീത് കൗർ ബബ്ല 19 സ്ഥാനമുറപ്പിച്ചത്. 17 വോട്ടുകളാണ് പ്രേം ലത നേടിയത്.
തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരും ഛത്തീസ്ഗഡ് എംപിയും ഉൾപ്പെടെ 35 അംഗങ്ങൾ അടങ്ങുന്നതാണ് ഛത്തീസ്ഗഡ് മുനിസിപ്പൽ കോർപ്പറേഷൻ. കോർപ്പറേഷനിൽ ബിജെപിയ്ക്ക് 16ഉം പ്രതിപക്ഷ സഖ്യത്തിന് 19ഉം കൗൺസിലർമാരാണുള്ളത്. ഇതിൽ കോൺഗ്രസ് കൗൺസിലറമാർ ആറും എഎപി കൗൺസിലറമാർ 13ഉം ആണ്. തിരഞ്ഞെടുപ്പിൽ മൂന്ന് കൗൺസിലർമാർ ബിജെപിയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത് പ്രതിപക്ഷ സഖ്യത്തിന് വലിയ തിരിച്ചടിയായി മാറി. അടുത്തിടെ കോൺഗ്രസ് കൗൺസിലറായിരുന്ന ഗുർബക്‌സ് റാവത്ത് ബിജെപിയിൽ ചേർന്നിരുന്നു.
ഛത്തീസ്ഗഡ് മുനിസിപ്പൽ കോർപ്പറേഷന്റെ അസംബ്ലി ഹാളിൽ രാവിലെ 11:20ന് ആരംഭിച്ച വോട്ടെടുപ്പ് 12:19നാണ് അവസാനിച്ചത്. രഹസ്യ ബാലറ്റിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്.
Discussion about this post