സ്വീഡനിൽ 2023ൽ ഖുറാൻ കത്തിച്ച് പ്രതിഷേധിച്ച യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ഇസ്ലാമിസ്റ്റുകളുടെ കണ്ണിലെ കരടായ ഇറാഖ് വംശജൻ സാൽവാൻ മോമികയാണ് കൊല്ലപ്പെട്ടത്. സോഡർതാൽജെ നഗരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പ്പിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.
ഇദ്ദേഹം താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറിയ സംഘം കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ വിവരങ്ങളറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു യുവാവ്.
ഖുറാൻ കത്തിച്ച് വംശീയ വിദ്വേഷം വളർത്താൻ ശ്രമിച്ചുവെന്ന കേസിൽ ഇദ്ദേഹം കുറ്റക്കാരനാണോ അല്ലെയോ എന്ന സ്റ്റോക്ക്‌ഹോം കോടതി വിധി വരാനിരിക്കെയാണ് മരണം. ഇതോടെ വിധിപറയാൻ കൂടുതൽ സമയം ആവശ്യമാണെന്ന് വ്യക്തമാക്കിയ കോടതി,വിധി പറയുന്നത് അടുത്ത മാസം മൂന്നിലേക്ക് മാറ്റി.
2023 ജൂണിലെ പെരുന്നാൾ ദിനത്തിൽ, സൽവാൻ മോമിക ഖുർആന്റെ ഒരു പകർപ്പ് ചവിട്ടി സ്റ്റോക്ക്‌ഹോമിലെ ഏറ്റവും വലിയ പള്ളിക്ക് പുറത്ത് വച്ച് കത്തിക്കുകയായിരുന്നു.













Discussion about this post