തിരുവനന്തപുരം : ഫെബ്രുവരി മാസത്തിലും വൈദ്യുതി സര്‍ചാര്‍ജ് പിരിക്കുമെന്ന് വ്യക്തമാക്കി കെഎസ്ഇബി. കഴിഞ്ഞ ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ വന്ന അധിക ബാധ്യത പരിഹരിക്കുന്നതിനായാണ് വൈദ്യുതി സര്‍ചാര്‍ജ് എന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.
യൂണിറ്റിന് 10 പൈസ വെച്ച് സര്‍ചാര്‍ജ് പിരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധിക ബാധ്യതയാണ് കെഎസ്ഇബിക്ക് ഉണ്ടായിരിക്കുന്നത്. ഈ കാരണത്താൽ അടുത്ത മാസം സ്വന്തം നിലയിൽ സര്‍ചാര്‍ജ് പിരിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.
ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍ താത്കാലികമായുണ്ടാവുന്ന വര്‍ധനയാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത് എന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. കെഎസ്ഇബി സ്വമേധയാ നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒൻപത് പൈസയുമാണ് വൈദ്യുതി സർചാർജ് ആയി ഈടാക്കുന്നത്.
Discussion about this post