വാഷിംഗ്ടൺ: ഒബാമയുടെയും ബൈഡന്റെയും ഭരണകാലത്ത് നടപ്പിലാക്കിയ വൈവിധ്യ നയങ്ങളാണ് വ്യോമ സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്തതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റപ്പെടുത്തി. ഒരു അമേരിക്കൻ എയർലൈൻസ് പാസഞ്ചർ ജെറ്റും ഒരു യുഎസ് ആർമി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററും തമ്മിൽ ഉണ്ടായ വിനാശകരമായ കൂട്ടിയിടിയുടെ ഫലമായി ഇരു വാഹനങ്ങളിലും ഉണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതിനെ തുടർന്നാണ് ട്രംപിന്റെ ഈ പ്രസ്താവന വന്നത്.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിൽ (എഫ്എഎ) വൈവിധ്യം, തുല്യത, ഉൾപ്പെടുത്തൽ (ഡിഇഐ) പ്രോഗ്രാമുകളുടെ പങ്കിനെക്കുറിച്ചുള്ള ചൂടേറിയ ചർച്ചയ്ക്ക് ട്രംപിന്റെ പരാമർശങ്ങൾ തുടക്കമിട്ടു. സുരക്ഷയെക്കാൾ അവർ നയങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് പ്രസിഡന്റ് അവകാശപ്പെട്ടു, “ഞാൻ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകുന്നു. ഒബാമയും ബൈഡനും ഡെമോക്രാറ്റുകളും നയത്തിന് പ്രഥമ പരിഗണന നൽകുന്നു. ട്രംപ് പറഞ്ഞു.
മുൻ ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടിഗീഗിനെ പ്രത്യേകമായി ലക്ഷ്യം വച്ചാണ് ട്രംപ് പരാമർശം നടത്തിയത്. എയർ ട്രാഫിക് കൺട്രോൾ തസ്തികകളിലേക്ക് വൈകല്യവും മാനസിക പ്രശ്‌നങ്ങളുമുള്ള യോഗ്യതയില്ലാത്ത വ്യക്തികളെയാണ് അദ്ദേഹം നിയമിച്ചതെന്ന് ട്രംപ് തുറന്നടിച്ചു.
അപകടത്തിന് മറുപടിയായി, എഫ്എഎയുടെ ആക്ടിംഗ് അഡ്മിനിസ്ട്രേറ്ററായി ക്രിസ് റോച്ചെലോയെ ട്രംപ് നിയമിക്കാൻ തീരുമാനിച്ചു . ഏജൻസിയുടെ നിയമന രീതികളും സുരക്ഷാ മാനദണ്ഡങ്ങളും വരും ദിവസങ്ങളിൽ തീവ്രമായ പരിശോധനയ്ക്ക് വിധേയമാകാൻ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.
Discussion about this post