കോഴിക്കോട്: ഫറൂഖ് കോളേജിലെ ലിംഗവിവേചനവുമായി ബന്ധപ്പെട്ട് യുവജന കമ്മീഷന് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചു. ഫറൂഖ് കോളേജില്‍ ലിംഗനീതി ഉറപ്പാക്കണമെന്ന് കമ്മീഷന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.
ഭരണഘടനാപരമായ അവകാശങ്ങള്‍ അംഗീകരിയ്ക്കണം, മാതാവിനെ രക്ഷകര്‍ത്താവായി അംഗീകരിക്കണം, ആണ്‍ക്കുട്ടികള്‍ക്ക് മാത്രമായി റസ്റ്റ് സോണ്‍ ബോര്‍ഡ് പാടില്ല, കോളേജിലെ മത്സര പരിപാടികളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന ടീമുകളെ പങ്കെടുപ്പിക്കണം, നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നിടത്ത് അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും കമ്മീഷന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിയ്ക്കുന്നു.
ക്ലാസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരുന്നതിന് വിദ്യാര്‍ഥികളെ മലയാളം അധ്യാപകന് പുറത്താക്കയതിനെത്തുടര്ന്ന് കോളെജില്‍ സംഘര്‍ഷങ്ങളുണ്ടായി. പിന്നീട് വിഷയം പ്രമുഖരുള്‍പ്പെടെ ഏറ്റെടുത്തതോടെ സംഭവം വിവാദമായി.
Discussion about this post