യാത്രക്കാർക്ക് ഉടനടി പണമടയ്ക്കാതെ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ സൗകര്യം ആരംഭിച്ച് ഇന്ത്യൻ റെയിൽവേ . ‘ഇപ്പോൾ ബുക്ക് ചെയ്യുക, പിന്നീട് പണമടയ്ക്കുക’ എന്ന സംവിധാനത്തിലൂടെ യാത്രക്കാർക്ക് ആദ്യം തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും പണം അടക്കാനും സാധ്യമാകും.
ദശലക്ഷക്കണക്കിന് യാത്രക്കാർ അവരുടെ ദൈനംദിന യാത്രയ്ക്കായി ഇന്ത്യൻ റെയിൽവേയെയാണ് ആശ്രയിക്കുന്നത് . എന്നിരുന്നാലും, ഓൺലൈൻ പേയ്‌മെന്റുകളിലെ കാലതാമസം പലപ്പോഴും ഈ ബുക്കിംഗുകൾ പരാജയപ്പെടാൻ ഒരു കാരണമാകുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായാണ് , ‘ഇപ്പോൾ ബുക്ക് ചെയ്യുക, പിന്നീട് പണമടയ്ക്കുക’ എന്ന ഓപ്ഷൻ റയിൽവേ അവതരിപ്പിച്ചത്.
‘ഇപ്പോൾ ബുക്ക് ചെയ്യുക, പിന്നീട് പണമടയ്ക്കുക’ ഓപ്ഷൻ എങ്ങനെ ഉപയോഗിക്കാം?
IRCTC വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഓൺലൈൻ ബുക്കിംഗുകൾക്ക് മാത്രമേ ഇത് ലഭ്യമാവുകയുള്ളൂ.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, യാത്രക്കാർക്ക് പേയ്‌മെന്റ് പേജിൽ ‘ഇപ്പോൾ ബുക്ക് ചെയ്യുക, പിന്നീട് പണമടയ്ക്കുക’ ഓപ്ഷൻ കാണാനാകും.
ഈ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ, ടിക്കറ്റ് സ്ഥിരീകരിക്കപ്പെടും, പിന്നീട് പണമടയ്ക്കാം.
ബുക്ക് ചെയ്തതിന് 14 ദിവസത്തിനുള്ളിൽ പണമടയ്ക്കൽ പൂർത്തിയാക്കണം.
സമയപരിധിക്കുള്ളിൽ പണമടച്ചില്ലെങ്കിൽ ടിക്കറ്റ് വിലയിൽ 3.5 ശതമാനം പിഴ ഈടാക്കും.
യാത്രക്കാർക്ക് ബുക്കിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനും, പേയ്‌മെന്റുമായി ബന്ധപ്പെട്ട കാലതാമസം ഇല്ലാതാക്കുന്നതിനും, സുഗമമായ യാത്രാ ആസൂത്രണം ഉറപ്പാക്കുന്നതിനും ഈ സംരംഭം സഹായിക്കുമെന്നാണ് ഇന്ത്യൻ റെയിൽവേ പ്രതീക്ഷിക്കുന്നത്.
Discussion about this post