വാഷിംഗ്‌ടൺ: ഈ വർഷം അവസാനം ഫ്ലോറിഡയിലെ ബഹിരാകാശ നിലയത്തിൽ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികനാകാനൊരുങ്ങി ശുഭാൻഷു ശുക്ല. സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിലൂടെയാണ് അദ്ദേഹം ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത് . ആക്‌സിയം മിഷൻ 4 പൈലറ്റ് ചെയ്യുന്നതും ശുഭാൻഷു ശുക്ലയായിരിക്കും . നാസയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ISRO) തമ്മിലുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗമാണ് ഈ ദൗത്യമെന്ന് യുഎസ് ബഹിരാകാശ ഏജൻസി വ്യാഴാഴ്ച പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം മിഷൻ 4 ന്റെ പൈലറ്റായി മൈക്രോഗ്രാവിറ്റിയിലേക്ക് പോകുന്നതിൽ വലിയ ആവേശമുണ്ടെന്ന് ശുക്ല പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചില യോഗാസനങ്ങൾ ചെയ്യാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ യുഎസ് ബഹിരാകാശ ഏജൻസി ബഹിരാകാശയാത്രികയും ആക്സിയം സ്‌പെയ്‌സിന്റെ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സൺ വാണിജ്യ ദൗത്യത്തിന് നേതൃത്വം നൽകും, ശുക്ല മിഷൻ പൈലറ്റായിരിക്കും.
യൂറോപ്യൻ സ്‌പേസ് ഏജൻസി പ്രോജക്ട് ബഹിരാകാശയാത്രിക പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്‌നാൻസ്കി-വിസ്‌നെവ്‌സ്‌കിയും ഹംഗറിയിൽ നിന്നുള്ള ടിബോർ കാപുവുമാണ് രണ്ട് മിഷൻ സ്പെഷ്യലിസ്റ്റുകൾ.
ഡോക്ക് ചെയ്തുകഴിഞ്ഞാൽ, ബഹിരാകാശയാത്രികർ 14 ദിവസം വരെ ലബോറട്ടറിയിൽ ചിലവഴിക്കും നാസ വ്യക്തമാക്കി.
Discussion about this post