വാഷിംഗ്ടൺ; ചരിത്ര നേട്ടവുമായി സുനിത വില്യംസ്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോർഡാണ് സുനിത സ്വന്തമാക്കിയിരിക്കുന്നത്.
ഒമ്പതു തവണയായി 62 മണിക്കൂറിലധികം സമയമാണ് സുനിത ബഹിരാകാശത്ത് നടന്നത്.10 ബഹിരാകാശ നടത്തങ്ങളിലൂടെ 60 മണിക്കൂർ 21 മിനിറ്റ് ചെലവഴിച്ച പെഗ്ഗി വിറ്റ്സൺ എന്ന അമേരിക്കൻ വനിതയുടെ റെക്കോർഡാണ് സുനിത വില്യംസ് മറി കടന്നത്.
ബഹിരാകാശ നിലയത്തിൽ കുടുങ്ങി എട്ടു മാസത്തിന് ശേഷമാണ് സുനിത വില്യംസും, ബുച്ച് വിൽമോറും നടന്നത്.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം ആറേകാലോടെ ആരംഭിച്ച ബഹിരാകാശനടത്തത്തിലൂടെയാണ് സുനിത വില്യംസ് ചരിത്ര നേട്ടം കുറിച്ചത്.
സ്പേസ് സ്റ്റേഷനിലെ തകരാറിലായ ഒരു റേഡിയോ കമ്യൂണിക്കേഷൻ യൂണിറ്റ് വിജയകരമായി നീക്കം ചെയ്തതിനു പുറമേ, ബഹിരാകാശത്ത് സൂക്ഷ്മജീവികളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച പഠനങ്ങൾക്കായും ഇരുവരും സമയം ചെലവഴിച്ചെന്നാണ് റിപ്പോർട്ടുകൾ. ബഹിരാകാശത്തെ സൂക്ഷ്മജീവികളുടെ ജീവിതത്തെപ്പറ്റിയുള്ള ധാരണകൾ ഈ പഠനം മാറ്റിമറിച്ചേക്കും.
Discussion about this post