യാത്രക്കാര്‍ക്കായി ലഘുഭക്ഷണവും മരുന്നുമുള്‍പ്പെടെ നല്‍കുന്ന ഒരു യൂബര്‍ ഡ്രൈവറെക്കുറിച്ച് കേട്ടിട്ടുണ്ടോ. ഡല്‍ഹിയിലെ അബ്ദുല്‍ ഖദീറാണ് തന്റെ കാറില്‍ ഈ സൗകര്യമുണ്ടാക്കിയിരിക്കുന്നത്. സുരക്ഷിതമായ യാത്രയ്‌ക്കൊപ്പം അബ്ദുല്‍ ഖദീര്‍ തന്റെ യാത്രക്കാര്‍ക്കായി ഒരുക്കുന്നത് മവെള്ളവും മരുന്നും സ്നാക്സും ടിഷ്യുവും സാനിറ്റൈസറും പെര്‍ഫ്യൂമും വൈഫൈയും അടക്കമുള്ള സൗജന്യങ്ങളുടെ ഒരു നീണ്ട നിരയാണ്. എന്തിന് കാറില്‍ ആഷ് ട്രേ വരെയുണ്ട്.
അവശ്യ വസ്തുക്കള്‍ നിരനിരയായി അടുക്കിവച്ചതിന് പുറമേ അതിമനോഹരമായി അദ്ദേഹം കാറിന്റെ ഉള്‍ഭാഗം ഒരുക്കിയിട്ടുമുണ്ട്. ഫ്ളൈറ്റ് യാത്രയേക്കാള്‍ സൗകര്യങ്ങളും അവശ്യ വസ്തുക്കളുമുള്ള കാര്‍ യാത്രയെന്നാണ് ഖദീറിന്റെ കാറില്‍ കയറിയ യാത്രക്കാരെല്ലാം ഈ യാത്രയെ കുറിച്ച് അഭിപ്രായപ്പെടുന്നത്. ഒറ്റ യാത്ര പോലും ഇതുവരെ ഖദീര്‍ റദ്ദാക്കിയിട്ടില്ല.
എന്തായാലും സോഷ്യല്‍മീഡിയയില്‍ ഖദീറിന് അഭിനന്ദനങ്ങളാണ് ഇത്തരത്തിലൊരു നല്ല പ്രവൃത്തി ചെയ്യുന്ന ഖദീര്‍ പ്രശംസ അര്‍ഹിക്കുന്നു, തുടങ്ങി നിരവധി പ്രതികരണങ്ങളാണ് ഖദീര്‍ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.
Discussion about this post