ന്യൂഡൽഹി ; മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് പ്രഖ്യാപനം രാജ്യം ഉറ്റുനോക്കുകയാണ്. നികുതി ഇളവ് ഉൾപ്പെടെ ഇക്കുറി ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. വ്യാവസായിക- കാർഷിക മേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് വിവരം. മദ്ധ്യവർഗത്തിന് അനുകൂലമായ കൂടുതൽ ഇളവുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയും രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി
ധനമന്ത്രിക്ക് ദഹി ചീനി നൽകി രാഷ്ട്രപതി ദ്രൗപതി മുർമു
ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിലെത്തി; കേന്ദ്ര ബജറ്റ് 2025 ഉടൻ അവതരിപ്പിക്കും
ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. നിർമല സീതാരാമന്റെ തുടർച്ചയായ എട്ടാം ബജറ്റ്.
- ബജറ്റ് അവതരണം പൂർത്തിയായി. ബജറ്റ് പാർലമെന്റിൽ സമർപ്പിച്ചു.
- ആദായ നികുതി പരിധി ഉയർത്തി . 12 ലക്ഷം വരെ ആദായ നികുതിയില്ല .
- ഇന്ത്യയെ കളിപ്പാട്ട നിർമാണത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതി നടപ്പിലാക്കും.
- ആദായ നികുതി ഘടന ലഘുകരിക്കും. മുതിർന്ന പൗരന്മാരുടെ ടിഡിഎസ് പരിധി ഉയർത്തി.
- ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലൊജിസ്റ്റിക്‌സ് കമ്പനിയാക്കി മാറ്റും. രാജ്യവ്യാപകമായി ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകൾ വഴി പദ്ധതി
- സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ജൻധാന്യ യോജന നടപ്പാക്കും.
- 10 വർഷത്തിനുള്ളിൽ 100 ചെറുവിമാനത്താവളങ്ങൾ
- മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും . ഇലക്ട്രിക് വാഹനങ്ങൾക്കും വില കുറയും
- സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ.
- കാൻസറിനടക്കം ഗുരുതര രോഗങ്ങൾക്കുള്ള 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കി .
- ചെറുകിട വ്യാപാരികൾക്ക് 5ലക്ഷം രീപയുടെ ക്രെഡിറ്റ്കാർഡ്.
- ബീഹാറിന് മഖാന ബോർഡ് പ്രഖ്യാപിച്ച് ധനമന്ത്രി. മഖാന കർഷകരെ ശാക്തീകരിക്കുമെന്ന് പ്രഖ്യാപനം. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത്. ഇതിന്റെ ഉൽപാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് നേരത്തേ ബിഹാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
- കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തി.
- അങ്കണവാടികൾക്കായി പ്രത്യേക പദ്ധതി. അമ്മമാർക്കും, കുഞ്ഞുങ്ങൾക്കുമായിട്ടാണ് പോഷകാഹാര പദ്ധതി.
- ബിഹാറിൽ പുതിയ ഫുഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട്.
- മെഡിക്കൽ കോളേജുകളിൽ പതിനായിരം സീറ്റുകൾ കൂട്ടി .
- ചെറുകിട ഇടത്തരം മേഖല വായ്പയ്ക്കായി 5.7 കോടി
- വനിത സംരഭകർക്ക് 2 കോടി വരെ വായ്പ. പ്രഖ്യാനം 5 ലക്ഷം സ്ത്രീകൾക്ക് പ്രയോജനപ്പെടും.
- വികസിത ഭാരതിനായുള്ള ആണവോർജ്ജ ദൗത്യം. 2047 ഓടെ കുറഞ്ഞത് 100 ഗിഗാ വോട്ടിന്റെ ആണവനിലയങ്ങൾ സജ്ജമാക്കും.
- ജലജീവൻ പദ്ധതി 2028 വരെ നീട്ടി.
- എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കും. ഇതിനായി 500 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
- ആൻഡമാൻ നിക്കോബാറിനും ലക്ഷദ്വീപിനും പ്രത്യേക പദ്ധതി. 25,000 കോടിയുടെ മാരിടൈം വികസന ഫണ്ട്
- ടൂറിസം മേഖലകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ
- ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി.
- ഐഐടി പട്‌ന വികസിപ്പിക്കും.
Discussion about this post