ഇസ്ലാമാബാദ്; ചാമ്പ്യൻസ് ട്രോഫി മത്സ്യം നടക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കേ ടീമിന് വിചിത്രമായ നിർദ്ദേശങ്ങൾ നൽകി പാകിസ്താൻ മുൻ താരം. അടുത്തകാലത്തായി ബൈലാറ്ററൽ സീരീസുകൾ ഇല്ലെങ്കിലും ഇന്ത്യ – പാകിസ്താൻ താരങ്ങൾ തമ്മിൽ കളിക്കളത്തിൽ നല്ല സൗഹൃദമായിട്ടാണ് ഇടപെടുന്നത്. എന്നാൽ ചാമ്പ്യൻസ് ട്രോഫിയിൽ നേർക്കുനേർ വരുമ്പോൾ ഇന്ത്യൻ താരങ്ങളുമായി വലിയ സൗഹൃദത്തിന്റെ ആവശ്യമില്ലെന്നാണ് മുൻ നായകൻ മൊയീൻ ഖാൻ അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ താരങ്ങളുമായി അധികം സൗഹൃദം പുലർത്തരുതെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളോട് മുൻ ക്രിക്കറ്റ് താരം മോയീൻ ഖാൻ അഭ്യർത്ഥിച്ചു
ഈ അടുത്തായി സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഇന്ത്യൻ താരങ്ങളെ പാക് താരങ്ങൾ പുകഴ്ത്തുന്ന പ്രവണത കാണുന്നു.ഇന്ത്യൻ താരങ്ങളുടെ നല്ല പ്രകടനങ്ങളെ പാക് താരങ്ങൾ അഭിനന്ദിക്കാറുമുണ്ട്. എന്നാൽ അതിന്റെ ആവശ്യമില്ലെന്നും കളത്തിൽ പരസ്പരം സംസാരിക്കേണ്ട ആവശ്യം പോലുമില്ലെന്ന് മൊയീൻ ഖാൻ പറയുന്നു. താൻ കളിക്കുമ്പോൾ മുതിർന്ന താരങ്ങൾ ഇങ്ങനെ ഉപദേശിക്കുമായിരുന്നു. ഇന്ത്യൻ താരങ്ങളുമായി സൗഹൃദം പങ്കിടുമ്പോൾ അത് പാകിസ്താന്റെ ഒരു ബലഹീനതയായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നത്തെ പാകിസ്താൻ ഇന്ത്യ മത്സരങ്ങൾ കാണുമ്പോൾ എനിക്ക് അത് മനസ്സിലാകുന്നില്ല, ഇന്ത്യൻ കളിക്കാർ ക്രീസിൽ വരുമ്പോൾ ഞങ്ങളുടെ കളിക്കാർ അവരുടെ ബാറ്റുകൾ പരിശോധിക്കുകയും അവരെ തട്ടുകയും സൗഹൃദ സംഭാഷണങ്ങൾ നടത്തുകയും ചെയ്യുന്നുവെന്നായിരുന്നു മോയിൻ ഖാന്റെ പരാമർശം.
ഫെബ്രുവരി 23 ന് ദുബായിലെ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഇന്ത്യ ചിരവൈരികളായ പാകിസ്താനുമായി കൊമ്പുകോർക്കുന്നത്.
Discussion about this post