പാക്കിസ്ഥാന് ചാനല്‍ ചര്‍ച്ചയില്‍ ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയും വിഷയമാവുന്നു. കുറേ വര്‍ഷങ്ങളായി പാക്കിസ്ഥാന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കിനേക്കാള്‍ രണ്ട് മടങ്ങ് വളര്‍ച്ചയാണ് ഇന്ത്യയിലേത്. ഭാവിയിലും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അങ്ങനെതന്നെയായിരിയ്ക്കും. 2050 ആകുമ്പോഴേക്കും ഇന്ത്യ പാക്കിസ്ഥാനേക്കാള്‍ 40 മടങ്ങ് സാമ്പത്തിക വളര്‍ച്ച നേടിയിട്ടുണ്ടാകുമെന്നാണ് ചര്‍ച്ചയിലെ വിലയിരുത്തല്‍.
ചില തീവ്രവാദ ആക്രമണങ്ങളെ നേരിടേണ്ടി വരുന്നുണ്ടെങ്കിലും പാക്കിസ്ഥാനിലേതുപോലെ ഗുരുതര ആഭ്യന്തര പ്രശ്നങ്ങള്‍ ഇന്ത്യ നേരിടുന്നില്ലെന്നും ചര്‍ച്ച ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാനിലേതു പോലെ ഇന്ത്യയില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്ലെന്നതും രാജ്യത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്നതായി ചര്‍ച്ച വിലയിരുന്നു.
കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ചാനല്‍ ചര്‍ച്ച സോഷ്യല്‍ മീഡിയകളില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സെഷന് നടക്കുന്ന സാഹചര്യത്തിലാണ് വീണ്ടും വൈറലായത്.
https://youtu.be/WhwrA7jGZgE
Discussion about this post