ന്യൂഡൽഹി ; ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. ബജറ്റിന് രാഷ്ട്രപതിയുടെ അംഗീകാരം തേടാനാണ് മന്ത്രി എത്തിയത്. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ വി അനന്ത നാഗേശ്വരൻ , ധനമന്ത്രാവയത്തിലെ വിവിധ ഉദ്യോഗസ്ഥർ എന്നിവർ ധനമന്ത്രിക്കൊപ്പമുണ്ടായിരുന്നു,
ബജറ്റ് ചർച്ചയ്ക്ക് ശേഷം നിർമലാ സീതാരാമന് രാഷ്ട്രപതി മധുരം നൽകി. ദഹി ചീനിയാണ് രാഷ്ട്രപതി ധനമന്ത്രിക്ക് നൽകിയത്. തൈരും ശർക്കാരയും ചേർത്തുണ്ടാക്കുന്ന മധുരപലഹാരമാണ് ദഹി ചീനി. വിശേഷ ദിവസങ്ങളിൽ ദഹി ചീനി കഴിക്കുന്നത് ഭാഗ്യവും ഐശ്വര്യവും കൊണ്ടു വരുമെന്നാണ് വിശ്വാസം.
11 മണിക്കാണ് ബജറ്റ് അവതരണം. പേപ്പർ രഹിത ബജറ്റായതിനാൽ തന്റെ ടാബ്ലെറ്റുമായാണ് ധനമന്ത്രി എത്തിയിരിക്കുന്നത്. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണിത്. ഓഫ് വൈറ്റ് നിറത്തിലുള്ള കാന്താ സാരിയാണ് ധനമന്ത്രിയുടെ ഇന്നത്തെ വേഷം. ബജറ്റ് അവതരണത്തിനായി നിർമ്മല സീതാരാമൻ ധരിച്ചത് ബീഹാറിലെ മധുബനി ചിത്രകല ചെയ്ത സാരിയാണ്. ഈ സാരി മന്ത്രിക്കായി തയ്യാറാക്കിയത് പത്മശ്രീ ജേതാവ് ദുലാരി ദേവിയാണ്.
Discussion about this post