ന്യൂഡൽഹി : 2025 2026 ബജറ്റ് അവതരണം പൂർത്തിയായി. സാധാരണക്കാരുടെ മനസറിഞ്ഞ് കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്. മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
ഇലക്ട്രിക് വാഹനങ്ങൾക്കും വില കുറയും. ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിന് പ്രോത്സാഹനമാണ് സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്. 2024 ലെ ബജറ്റ് പ്രസംഗത്തിൽ, മൊബൈൽ ഫോണുകൾ, ചാർജറുകൾ, ചില ക്യാൻസർ മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള ചില ഇനങ്ങളുടെ കസ്റ്റംസ് നിരക്ക് കുറയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു .
ഈ ബഡ്ജറ്റിന് പിന്നാലെ വില കുറയുന്ന സാധനങ്ങൾ എന്തൊക്കെ …
കാൻസർ. ക്രോണിക് രോഗങ്ങൾക്കുള്ള മരുന്നുകൾ 36 ജീവൻ രക്ഷാ മരുന്നുകൾ എന്നിവയുടെ അടിസ്ഥാന കസ്റ്റം ഡ്യൂട്ടികളിൽ നിന്ന് പൂർണമായി ഒഴിവാക്കി.
ഇലക്ട്രോണിക് സാധനങ്ങൾ- അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറച്ചു
കൊബാൾട്ട് പൗഡർ, ലിഥിയം അയൺ ബാറ്ററിയുടെ സ്‌ക്രാപ്പ്, ലെഡ്, സിങ്ക് എന്നിവയും 12 നിർണായക ധാതുക്കളും അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കും
ഇലക്ട്രിക് വാഹനങ്ങൾ- ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററി നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെയും മൊബൈൽ ഫോൺ ബാറ്ററി നിർമ്മാണത്തിന് ഉപയോഗിക്കുന്ന 28ഓളം സാധനങ്ങളെയും ഒഴിവാക്കി
Discussion about this post