ന്യൂഡൽഹി: കളിപ്പാട്ട നിർമ്മാണ രംഗത്ത് വലിയ നീക്കങ്ങൾക്ക് ഒരുങ്ങി ഇന്ത്യ. കളിപ്പാട്ട നിർമ്മാണ രംഗത്ത് രാജ്യത്തെ ആഗോള ഹബ്ബാക്കി മാറ്റുന്ന പദ്ധതികൾ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്തെ തദ്ദേശ കളിപ്പാട്ട നിർമ്മാണം പ്രോൽസാഹിപ്പിക്കും. ഉയർന്ന നിലവാരമുള്ളതും, നൂതനവും, സുസ്ഥിരവുമായ കളിപ്പാട്ടങ്ങൾ സൃഷ്ടിക്കുന്നതിനായി നൈപുണ്യ വികസനം, നിർമ്മാണ ആവാസവ്യവസ്ഥ എന്നിവ സൃഷ്ടിക്കുന്നതിനുമുള്ള പദ്ധതികൾ അവതരിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മൈക്രോ, സ്മാൾ, മീഡിയം എന്റർപ്രൈസസിനായി അടുത്ത അഞ്ച് വർഷത്തേക്ക് 1.5 ലക്ഷം കോടി വായ്പ നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. മൈക്രോ,ചെറുകിട,ഇടത്തരം വ്യവസായങ്ങൾ രാജ്യത്തെ 7.5 കോടി ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്ക് ക്രെഡിറ്റ് പരിധി 5 കോടി രൂപയിൽ നിന്ന് 10 കോടി രൂപയായി ഉയർത്തും. സ്റ്റാർട്ടപ്പുകൾക്ക് ഇത് 10 കോടി രൂപയായി വർധിപ്പിക്കും. കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നന്നായി കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്ന ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് 20 കോടിയുടെ വായ്പ ലഭ്യമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
അതേസമയം രാജ്യത്തെ കളിപ്പാട്ട വിപണി ദിനം പ്രതി വളർച്ചയിലാണെന്നാണ് കമക്കുകൾ വ്യക്തമാക്കുന്നത്. 2022ൽ രാജ്യത്തെ കളിപ്പാട്ട കയറ്റുമതി 239 ശതമാനം വർധിക്കുകയും ഇറക്കുമതി 52 ശതമാനം കുറയുകയും ചെയ്തു. 2024ൽ എത്തിയപ്പോൾ 1.72 ബില്യൺ ഡോളർ വിൽപ്പനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2028ഓടെയിത് 3 ബില്യൺ ഡോളറിലേക്കെത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ചൈനയിൽ നിന്നുമാണ് രാജ്യത്തേക്ക് പ്രധാനമായും കളിപ്പാട്ടങ്ങൾ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് തന്നെ ഉയർന്ന നിലവാരമുള്ള കളിപ്പാട്ടങ്ങൾ നിർമ്മിക്കാൻ സാധിച്ചാൽ അത് സാമ്പത്തിക രംഗത്തിന് കരുത്ത് പകരും
Discussion about this post