ന്യൂഡൽഹി : ഡൽഹിയിലെ എഎപി സർക്കാരിനെതിരെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ . ദേശീയ തലസ്ഥാനത്തെ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് സമ്മതിക്കുന്നതിൽ തനിക്ക് ലജ്ജ തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ശുദ്ധജലം, വൈദ്യുതി, ആരോഗ്യ സംരക്ഷണം, പാർപ്പിടം, മറ്റ് അവശ്യ സൗകര്യങ്ങൾ എന്നിവ നൽകുന്നതിൽ എഎപി പരാജയപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. നഗരം പിന്നോക്കം പോയത് നിർഭാഗ്യകരമാണെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഭരണമാറ്റത്തിനായി വോട്ടുചെയ്യാൻ ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു.
ഞാൻ വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോഴെല്ലാം ഒരു കാര്യം ലോകത്തിൽ നിന്ന് മറയ്ക്കുന്നു. രാജ്യതലസ്ഥാനത്ത് താമസിക്കുന്നവർക്ക് ജൽ ജീവൻ മിഷന്റെ കീഴിൽ വീടുകൾ ലഭിക്കുന്നില്ല, സിലിണ്ടറുകൾ ലഭിക്കുന്നില്ല, പൈപ്പ് വെള്ളവും ലഭിക്കുന്നില്ല . ഒന്നും തന്നെ ലഭിക്കുന്നില്ല. ഒന്നും ഡൽഹിയിലെ ആളുകൾക്ക് കിട്ടുന്നില്ല എന്ന് പറയാൻ എനിക്ക് ലജ്ജ തോന്നുന്നു. ആയുഷ്മാൻ ഭാരതിന്റെ പ്രയോജനം നേടൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 10 വർഷമായി ഡൽഹിയെ പിന്നിലാക്കിയത് നിർഭാഗ്യകരമാണ്.ഇവിടത്തെ സർക്കാർ നിങ്ങളുടെ അവകാശങ്ങൾ നൽകുന്നില്ലെങ്കിൽ, ഫെബ്രുവരി 5 ന് ഈ സർക്കാരിനെ മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കണം എന്ന് ജയശങ്കർ പറഞ്ഞു.
എഎപിയും ബിജെപിയും കോൺഗ്രസും തമ്മിലുള്ള ത്രികോണ മത്സരമാണ് ഡൽഹിയിൽ നടക്കുന്നത്. 70 നിയമസഭാ സീറ്റുകളിലേക്കാണ് ഫെബ്രുവരി അഞ്ചിന് ഡൽഹിയിൽ വോട്ടെടുപ്പ് നടക്കുക.
Discussion about this post