ന്യൂഡൽഹി; വിവാഹച്ചടങ്ങിനിടെ പാട്ടിനൊപ്പം നൃത്ത ചെയ്ത വരനിൽ ക്ഷുഭിതനായി വിവാഹമേ വേണ്ടെന്ന് വച്ച് വധുവിന്റെ പിതാവ്. പ്രശ്തമായ ബോളിവുഡ് ഗാനം ‘ ചോളി കെ പീച്ചേ ക്യാഹേ എന്ന് ആരംഭിക്കുന്ന ഐറ്റം സോങ്ങിനൊപ്പമാണ് വരൻ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്തത്. ഇതിൽ പ്രകോപിതനായ പിതാവ് വിവാഹച്ചടങ്ങ് നിർത്തിവയ്ക്കാൻ പറയുകയായിരുന്നു.
ഘോഷയാത്രയുമായാണ് വരൻ ന്യൂഡൽഹിയിലെ വേദിയിലെത്തിയത്. ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച്, വരന്റെ സുഹൃത്തുക്കൾ നൃത്തം ചെയ്യാൻ പ്രേരിപ്പിച്ചു, പ്രശസ്ത ബോളിവുഡ് ഗാനം പ്ലേ ചെയ്യാൻ തുടങ്ങിയപ്പോൾ അതിനൊപ്പം ചുവടുവച്ചു. അതിഥികളും ബന്ധുക്കളും നൃത്തത്തിനൊപ്പം കൂടി. എന്നാൽ പക്ഷേ വരന്റെ പ്രവൃത്തികൾ പിതാവിന് ഇഷ്ടപ്പെട്ടില്ല.
വരന്റെ ഭാഗത്ത് നിന്നും ഉണ്ടായത് അനുചിതമായ പ്രകടനമാണെന്ന് അദ്ദേഹം ഉടൻ തന്നെ ചടങ്ങ് നിർത്തി കല്യാണം നിർത്തിവച്ചു. വരന്റെ പ്രവൃത്തി തന്റെ കുടുംബത്തിന്റെ മൂല്യങ്ങളെ അവഹേളിക്കുന്നതാണെന്ന് പറഞ്ഞ് അദ്ദേഹം ഇറങ്ങിപ്പോയതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബറിൽ ഉത്തർപ്രദേശിലെ ചന്ദൗലിയിൽ ഒരു വരൻ ഭക്ഷണം വിളമ്പാൻ താമസിച്ചതിന്റെ പേരിൽ തന്റെ വിവാഹം വേണ്ടെന്നു വച്ചിരുന്നു . അന്നുതന്നെ അയാൾ തന്റെ ബന്ധുവിനെ വിവാഹം കഴിച്ചു. നേരത്തെ നടത്തിയിരുന്ന ക്രമീകരണങ്ങൾക്ക് ഏഴുലക്ഷം രൂപ നഷ്ടമായെന്ന് കാട്ടി വധുവിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകി.
Discussion about this post