തട്ടിപ്പിന്റെ ഒരു വേറിട്ട രീതിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ‘ക്രാഷ് ഫോര്‍ കാഷ്’ എന്നറിയപ്പെടുന്ന തട്ടിപ്പുകളുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. വാഹനത്തിനടുത്തേക്ക് ഓടി വരുന്നയാള്‍ അയാളെ വാഹനമിടിച്ചുവെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നതും, കൂട്ടാളികള്‍ ഇതിനെ പിന്തുണയ്ക്കുന്നതും വീഡിയോയില്‍ കാണാം.
ഇത്തരത്തില്‍ വാഹനം ഇടിച്ചുവെന്ന് വരുത്തിതീര്‍ത്ത് ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തുകയും വാഹന ഉടമകളില്‍ നിന്ന് പണം തട്ടുന്നതുമാണ് ഇവരുടെ രീതി.
ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡ് പ്രദേശത്ത് നിന്ന് റെക്കോര്‍ഡ് ചെയ്ത ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. റോഡിലൂടെ പോകുന്ന കാറിന്റെ മുന്നിലേക്ക് ഒരാള്‍ ഓടിവരികയും റോഡില്‍ കിടക്കുകയുമായിരുന്നു. ക ഇയാളുടെ കൂട്ടാളികളെന്ന് സംശയിക്കുന്ന ബൈക്കിലെത്തിയ രണ്ട് പേര്‍ നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്നെത്തി തടയാന്‍ ശ്രമിക്കുന്നുമുണ്ട്.
കാറിന്റെ ഡാഷ് കാമറയില്‍ ഈ ദൃശ്യങ്ങളെല്ലാം പതിയുകയായിരുന്നു. ഇതുകൊണ്ട് മാത്രമാണ് വലിയ തട്ടിപ്പില്‍ നിന്ന് കാറുടമ രക്ഷപ്പെട്ടത്.
View this post on Instagram
Discussion about this post