NVS 02 ഉപഗ്രഹത്തിൽ സാങ്കേതിക തകരാർ . നൂറാം വിക്ഷേപണത്തിലൂടെ ബഹിരാകാശത്ത് അയച്ച ഉപഗ്രത്തിനാണ് പ്രശ്‌നം. വിക്ഷേപണ ശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്താൻ ആയില്ല. ഇതോടെ ഉപഗ്രഹത്തെ രക്ഷിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഐഎസ്ആർഒ.
ഇന്ത്യയുടെ 2 ാം തലമുറയുടെ ഗതിനിർണയ ഉപഗ്രഹമായിരുന്നു . നാവിക് സാറ്റലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമായ ഒരു ഉപഗ്രഹമാണ് എൻവിഎസ്-02. നാവിഗേഷനും റേഞ്ചിങിനുമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്ഥാനനിർണയ സംവിധാനമാണ് ഇത്. ഇതിന്റെ മറ്റൊരു പേരാണ് നാവിക്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് നൂറാമത് വിക്ഷേപണ ദൗത്യം ഐഎസ്ആർഒ പൂർത്തിയാക്കിയത്. സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്റെ രണ്ടാമത്തെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഈ വിക്ഷേപണം നടന്നത്. വിക്ഷേപണം നടന്ന് 19-ാം മിനിറ്റിൽ തന്നെ ഉപഗ്രഹത്തെ നിർണായക ഭ്രമണപഥത്തിലെത്തിച്ചു. എന്നാൽ ബഹിരാകാശത്ത് അയച്ച ഉപഗ്രത്തിന് തകരാർ കണ്ടെത്തുകയായിരുന്നു .
Discussion about this post