ലക്‌നൗ : കുംഭ മേളയിൽ ഇന്ന് ബസന്ത് പഞ്ചമി ദിനം. ഈ ദിനത്തിൽ സ്‌നാനത്തിലുള്ള ക്രമീകരണങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു പരാതിയോ പിഴവുകളോ ഉണ്ടാവരുതെന്ന് യോഗി ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.
മഹാകുംഭമേളയുടെ മൂന്നാം അമൃതസ്‌നാനം ഇന്ന് നടക്കും. ബസന്തപഞ്ചമി അമൃതസ്‌നാനത്തിൽ ആദ്യമായി സംഗമത്തിൽ എത്തിയത് പഞ്ചായത്തി നിരഞ്ജനി അഖാരയിലെ സന്യാസിമാരാണ്. തുടർന്ന് കിന്നർ അഖാരയും, ഏറ്റവും വലിയഅഖാരയായ ജുന അഖാരയും ആവാഹൻ അഖാരയുമാണ് സ്‌നാനം നടത്തുന്നത്.
ഇന്ന് പുലർച്ചെ 4 മണി ആയപ്പോഴേക്കും 16.58 ലക്ഷം ഭക്തർ പുണ്യസ്‌നാനം നടത്തി. ജനുവരി 13 മുതൽ ഇന്നലെ വരെ 34.97 കോടിയിലധികം ആളുകൾ മഹാകുംഭമേളയിലെത്തി. ഇതിൽ 10 ലക്ഷം കൽപ്പവാസികളും 6.58 തീർത്ഥാടകരും ഉൾപ്പെടുന്നു.ഇതുവരെ, 33 കോടിയിലധികം ഭക്തർ മഹാ കുംഭമേളയിൽ സ്‌നാനം ചെയ്തത്. ഉത്തർപ്രദേശ് സർക്കാർ തിങ്കളാഴ്ച മാത്രം അഞ്ച് കോടി തീർത്ഥാടകരെ പ്രതീക്ഷിക്കുന്നത്.
Discussion about this post