ചെറിയ കാര്യങ്ങൾക്ക് വരെ പെട്ടെന്ന് ദേഷ്യപ്പെടുന്ന കൂട്ടത്തിലാണോ നിങ്ങൾ …? ദേഷ്യപ്പെടുന്നതിലൂടെ ബന്ധങ്ങൾ പോകുന്നതു മാത്രമല്ല പ്രശ്‌നം. ശാരീരികവും മാനസസികവുമായ ആരോഗ്യത്തെയും ക്ഷയിപ്പിക്കും. ദേഷ്യം വരുമ്പോൾ നമുക്ക് നമ്മളെ തന്നെ നിയന്ത്രിക്കാൻ പറ്റാതെ ആവാറുണ്ട്. ആ സമയത്ത് പറഞ്ഞ് പോവുന്ന വാക്കുകൾ ഓർത്ത് നമുക്ക് തന്നെ സങ്കടം വരുകയും ചെയ്യും. എന്നാൽ പെട്ടെന്നുള്ള ദേഷ്യത്തെ പോസറ്റീവായി മാറ്റിയാലോ …. ?
*നല്ല രീതിയിൽ ദേഷ്യം വരുമ്പോൾ 1 മുതൽ 100 വരെ എണ്ണുക. അത് കഴിഞ്ഞ് 100ൽ നിന്ന് താഴേക്ക് എണ്ണുക.
ഇത് നിങ്ങളുടെ ഹൃദയമിടിപ്പിന്റെ നിരക്ക് സാവധാനത്തിലാക്കും. പതിയെ പതിയെ ദേഷ്യം പോകും.
*ദേഷ്യം വരുമ്പോൾ ശ്വാസം വളരെ സാവധാനത്തിൽ മൂക്കിലൂടെ ദീർഘശ്വാസം എടുക്കുക
*ഇനി ദേഷ്യം വരുമ്പോൾ ഒന്നു നടന്നിട്ടു വരൂ. വ്യായാമം ചെയ്യുന്നതിലൂടെ ദേഷ്യം കുറയ്ക്കാം.
*ദേഷ്യം വരുമ്പോൾ ‘റിലാക്‌സ്’ എന്നോ ‘ടേക്ക് ഇറ്റ് ഈസി’ എന്നോ ‘നിനക്കിതു ചെയ്യാൻ കഴിയും’ എന്നോ ‘എല്ലാം ശരിയാകും എന്നോ പറഞ്ഞ് നോക്കൂ… ദേഷ്യം കുറയും.
*ദേഷ്യം വരുനിമ്പോൾ എന്തായാലും ചേയ്യേണ്ട കാര്യം എന്നത് മിണ്ടാതിരിക്കുക എന്നതാണ്. ദേഷ്യം വരുമ്പോൾ കണ്ണും കാതും കേൾക്കില്ല എന്നു പറയാറില്ലേ. വായിൽ തോന്നിയതു കോതയ്ക്കു പാട്ട്’ എന്നതാവും ആ സമയത്തെ അവസ്ഥ.
അതുകൊണ്ട് ദേഷ്യം വരുമ്പോൾ നിശബ്ദരായിരിക്കാൻ ശ്രമിക്കുക.
*നിങ്ങൾക്ക് ശരിയായി കൈകാര്യം ചെയ്യാൻ സാധിക്കുമെങ്കിൽ ദേഷ്യം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല . പൊട്ടിത്തെറിച്ചതു കൊണ്ട് ഒരു പ്രശ്‌നത്തിനും പരിഹാരമാകില്ല.
Discussion about this post