ന്യൂഡൽഹി : ഡൽഹിയിൽ വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആം ആദ്മി പാർട്ടി തങ്ങളുടെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനായി വിദ്യാർത്ഥികളോട് കാണിച്ച നടപടികളെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. സംസ്ഥാനത്തെ പൊതു പരീക്ഷയിൽ മികച്ച ഫലം ഉറപ്പുവരുത്തി പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനായി പല വിദ്യാർത്ഥികളെയും ഒമ്പതാം ക്ലാസിൽ തന്നെ തളച്ചിടുന്ന നടപടിയാണ് എഎപി സർക്കാർ സ്വീകരിച്ചിരുന്നത് എന്നും മോദി വ്യക്തമാക്കി.
വിദ്യാർത്ഥികളെ ആത്മാർത്ഥമായി പിന്തുണയ്ക്കുന്നതിനുപകരം പാർട്ടിയുടെ പ്രശസ്തി സംരക്ഷിക്കുന്നതിനാണ് ഡൽഹി സർക്കാരിൻ്റെ വിദ്യാഭ്യാസ സമീപനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സർക്കാരിൻ്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്ന മോശം ഫലങ്ങൾ ഒഴിവാക്കാനുള്ള ശ്രമത്തിൽ, ഒമ്പതാം ക്ലാസിൽ മികച്ച മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് മാത്രമേ വിദ്യാഭ്യാസം തുടരാൻ എഎപി സർക്കാർ അനുമതി നൽകിയിരുന്നുള്ളൂ. ഇത് സത്യത്തിന് എതിരായ നടപടിയാണ് എന്നും വിദ്യാർത്ഥികളുമായുള്ള ആശയവിനിമയത്തിനിടെ മോദി വ്യക്തമാക്കി.
ഞായറാഴ്ച ന്യൂഡൽഹിയിലെ ആർകെ പുരത്ത് നടന്ന പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. വസന്ത് പഞ്ചമിയുടെ വരവോടെ ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന് സമാനമായി ഡൽഹിയിലും വികസനത്തിൻ്റെ പുതിയ വസന്തം വരാൻ പോകുകയാണെന്ന് പ്രധാനമന്ത്രി പൊതുസമ്മേളനത്തിൽ വ്യക്തമാക്കി.
Discussion about this post