എറണാകുളം : കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ. ഹൈക്കോടതിയാണ് ഫ്ലാറ്റ് പൊളിക്കലിന് ഉത്തരവിട്ടിരിക്കുന്നത്. ചന്ദർ കുഞ്ച് ക്ലബ് ഹൗസ് അപ്പാർട്ട്മെന്റിന്റെ രണ്ട് ടവറുകൾ ആണ് പൊളിക്കുക. ഫ്ലാറ്റിലെ താമസക്കാരുടെ തന്നെ ആവശ്യപ്രകാരം ആണ് രണ്ട് ടവറുകൾ പൊളിച്ചു മാറ്റുന്നത്.
ഫ്ലാറ്റിന്റെ കാലപ്പഴക്കം മൂലമാണ് രണ്ട് ടവറുകൾ പൊളിച്ചു മാറ്റി പുതിയത് നിർമ്മിച്ചു നൽകണമെന്ന് ഫ്ലാറ്റിലെ താമസക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. അപ്പാർട്ട്മെന്റിന്റെ ബി , സി ടവറുകളാണ് പൊളിച്ച് നീക്കി പുതിയത് പണിയേണ്ടത്. ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കണമെന്നും ടവറുകൾ പൊളിച്ച് നീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
സൈനികർക്കും വിരമിച്ച സൈനികർക്കും ആയി ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ ആണ് ഈ ഫ്ലാറ്റുകൾ നിർമ്മിച്ചിരുന്നത്. 2018ലായിരുന്നു ഫ്ളാറ്റുകളുടെ നിർമ്മാണം പൂർത്തിയായിരുന്നത്. എന്നാൽ ഫ്ലാറ്റുകൾക്ക് ബലക്ഷയം വന്നതോടെ ഇവ സുരക്ഷിതമല്ല എന്നാണ് താമസക്കാർ വ്യക്തമാക്കുന്നത്. ഇതോടെ ബലക്ഷയമുള്ള രണ്ട് ടവറുകൾ പൊളിച്ചു നീക്കി പുതിയത് പണിഞ്ഞു നൽകണമെന്ന് ഹൈക്കോടതി ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post