മൈക്രോപ്ലാസ്റ്റിക്കുകള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ലോകമെമ്പാടും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാല്‍ ഇനിയും ചര്‍ച്ച ചെയ്ത് നോക്കിനില്‍ക്കാന്‍ സമയമില്ലെന്നും എത്രയും പെട്ടെന്ന് ഒരു നടപടി ലോകഗവര്‍മെന്റുകള്‍ കൈക്കൊള്ളമെന്നുമാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഇല്ലെങ്കില്‍ മനുഷ്യകുലത്തിന്റെ നാശം കാണേണ്ടി വരുമെന്നും അവര്‍ പറയുന്നു. 2016 ലെതിനേക്കാള്‍ 2024 ലെ പോസ്റ്റ്മോര്‍ട്ടം സാമ്പിളുകളില്‍ കൂടുതല്‍ പ്ലാസ്റ്റിക് സാന്ദ്രത കണ്ടെത്തിയിട്ടുണ്ട്.
2016 ലും 2024 ലും പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കിയ മനുഷ്യശരീരങ്ങളില്‍ നിന്നുള്ള പഠനറിപ്പോര്‍ട്ടാണിത്.2024 ലെ കരള്‍, തലച്ചോറ് സാമ്പിളുകളില്‍ 2016 നെ അപേക്ഷിച്ച് പ്ലാസ്റ്റിക് മൈക്രോ- നാനോപാര്‍ട്ടിക്കിളുകളുടെ സാന്ദ്രത ഗണ്യമായി കൂടുതലാണെന്ന് കണ്ടെത്തി.
മുന്‍കാലങ്ങളിലെ (1997-2013) മസ്തിഷ്‌ക കലകളുടെ സാമ്പിളുകളുമായി ഈ കണ്ടെത്തലുകള്‍ താരതമ്യം ചെയ്ത അവര്‍, ഏറ്റവും പുതിയ ടിഷ്യു സാമ്പിളുകളില്‍ പ്ലാസ്റ്റിക് കണങ്ങളുടെ സാന്ദ്രത കൂടുതലാണെന്ന് അഭിപ്രായപ്പെട്ടു. ഡിമെന്‍ഷ്യ രോഗനിര്‍ണയം രേഖപ്പെടുത്തിയ 12 വ്യക്തികളുടെ തലച്ചോറില്‍ മൈക്രോ- നാനോപ്ലാസ്റ്റിക് കണങ്ങളുടെ സാന്ദ്രത കൂടുതലാണെന്നും കണ്ടെത്തി.
Discussion about this post