കൊച്ചി: ജീവിതത്തിൽ പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നിലവിൽ സിംഗിൾ ആണെന്ന് വെളിപ്പെടുത്തി നടി പാർവ്വതി തിരുവോത്ത്. ഡേറ്റിങ് ആപ്പുകളിൽ പ്രൊഫൈൽ ഉണ്ടെങ്കിലും അവയോട് താല്പര്യമില്ലെന്നും ഒരാളെ നേരിൽ കണ്ടു മനസ്സിലാക്കി പ്രണയിക്കുന്നതിലാണ് താത്പര്യമെന്നും പാർവതി പറഞ്ഞു.
നാല് മാസം മുമ്പ് എന്നെ സുഹൃത്തുക്കൾ ഡേറ്റിങ് ആപ്പുകൾ പരിചയപ്പെടുത്തി. പക്ഷേ, ആളുകളെ ‘ഷോപ്പ്’ ചെയ്യുന്നത് വിചിത്രമായിട്ടാണ് എനിക്ക് തോന്നിയത്. ഫ്രാൻസിൽ വെച്ച് ടിൻഡറിൽ എന്റെ പ്രൊഫൈൽ പിക്ചർ വച്ചു. എന്റെ സുഹൃത്തുമുണ്ടായിരുന്നു ഒപ്പം. ഇവിടെ വെച്ച് നിന്നെ ആരും തിരിച്ചറിയില്ലെന്ന് അവൾ പറഞ്ഞു. ഒരുപാട് മുഖങ്ങൾ ഞാൻ അവിടെ കണ്ടു. പക്ഷേ, പെട്ടെന്ന് തന്നെ ഞാൻ ടിൻഡർ ഉപേക്ഷിച്ചു. പിന്നീട് ബംബിൾ, റായ തുടങ്ങിയ ഡേറ്റിങ് ആപ്പുകൾ വന്നു. ഞാൻ ഡേറ്റിങ് ആപ്പുകളിലുണ്ട്. ചിലപ്പോഴൊക്കെ കയറി നോക്കും. പക്ഷേ, മിക്കവാറും അക്കൗണ്ട് സസ്‌പെൻഡ് ചെയ്തുവയ്ക്കുമെന്ന് താരം പറയുന്നു.
എനിക്ക് പഴയ രീതിയിൽ ഒരാളെ കണ്ടെത്താനാണിഷ്ടം. നേരിട്ട് കാണുക, കണ്ണുകൾ കൊണ്ട് സംസാരിക്കുക, കാണുമ്പോഴുള്ള ആവേശം അനുഭവിക്കുക, അതൊക്കെയാണ് എനിക്കിഷ്ടം എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.മുൻകാമുകൻമാരിൽ മിക്കവരുമായും സൗഹൃദം സൂക്ഷിക്കുന്നയാളാണെന്നും താരം പറഞ്ഞു.
സിനിമാ രംഗത്ത് ടെക്‌നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ട്. നടൻമാരുമായോ സംവിധായകരുമായോ റിലേഷൻഷിപ്പുണ്ടായിട്ടില്ല. അത് പ്ലാൻ ചെയ്ത് സംഭവിച്ചതല്ല. സിനിമയെക്കുറിച്ച് മനസ്സിലാകുന്ന ഒരാൾ ആകുന്നത് വളരെ പ്രധാനമാണ്. അവർക്ക് നമ്മുടെ ജോലിയെക്കുറിച്ച് മനസ്സിലാകും. പ്രണയത്തിലാകുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ, കുറച്ചു വർഷങ്ങളായി ഞാൻ സിംഗിളാണ്, ഏകദേശം മൂന്നരവർഷത്തോളമായെന്ന് താരം തുറന്നുപറഞ്ഞു.
Discussion about this post