റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ ജവാന്മാർക്ക് പരിക്ക്. ബിജാപൂർ- ദന്തേവാഡ അതിർത്തിയിൽ ആയിരുന്നു സംഭവം. പരിക്കേറ്റ മൂന്ന് ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരിശോധനയ്ക്കിടെ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്.
അതിർത്തിയിലെ വനമേഖലയോട് ചേർന്നുള്ള പ്രദേശത്ത് ആയിരുന്നു സംഭവം. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പരിശോധനയ്ക്ക് എത്തിയതായിരുന്നു സുരക്ഷാ സേനാംഗങ്ങൾ. പരിശോധനയ്ക്കിടെ ഭീകരർ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിയ്ക്കുകയായിരുന്നു.
സ്‌ഫോടനത്തിൽ മൂന്ന് പേർക്കും സാരമായി പരിക്കേറ്റു. സഹസേനാംഗങ്ങൾ ഇവരെ ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സിആർപിഎഫ് ജവാന്മാർക്ക് ആണ് പരിക്കേറ്റത്. ഇവർ അപകടനില തരണം ചെയ്തുവെന്നാണ് വിവരം.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
Discussion about this post