ബെംഗളൂരു : പശുക്കളെ മോഷ്ടിക്കുന്നവരെ റോഡിൽ വച്ച് തന്നെ വെടിവെച്ചിടണമെന്ന് കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ മങ്കൽ വൈദ്യ. ഉത്തര കന്നഡ ജില്ലയിൽ പശു മോഷണ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പശു മോഷ്ടാക്കളെ പരസ്യമായി വെടിവച്ചുകൊല്ലണമെന്ന് മന്ത്രി പ്രസ്താവന നടത്തിയിരിക്കുന്നത്. ഉത്തര കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ് മങ്കൽ വൈദ്യ.
ഈ വിഷയത്തിൽ സർക്കാരോ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ആരെയും പിന്തുണയ്ക്കില്ല എന്നും മങ്കൽ വൈദ്യ വ്യക്തമാക്കി. പശുക്കളെ വളർത്തുന്നവരെ സംരക്ഷിക്കാൻ കർണാടകയിലെ കോൺഗ്രസ് സർക്കാർ പ്രവർത്തിക്കും. പശുക്കളെ മോഷ്ടാക്കളിൽ നിന്ന് സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മങ്കൽ വൈദ്യ ഉറപ്പുനൽകി.
ഹോണാവറിനടുത്ത് ഗർഭിണിയായ പശുവിനെ അറുത്ത സംഭവത്തിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നതിനും അതിന്റെ കിടാവിനെ വികൃതമാക്കിയതിനും ഉത്തര കന്നഡ ജില്ലയിലെ ഹോണാവർ താലൂക്കിലെ വാൽക്കി നിവാസിയായ അഹമ്മദ് ജിദ്ദയെ (41) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post