കാലിഫോര്‍ണിയ: നിര്‍മ്മിത ബുദ്ധി് (എഐ) ഉപയോഗ പ്രദമാക്കി ആയുധങ്ങള്‍ വികസിപ്പിക്കുകയോ, നിരീക്ഷണ സംവിധാനങ്ങള്‍ക്കായി എഐ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന നയം തിരുത്തി ഗൂഗിള്‍. മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ എഐ നൈതികത നയത്തില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ നീക്കം ചെയ്തുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
മനുഷ്യരാശിയ്ക്ക് ദോഷകരമാകുന്ന സാങ്കേതികവിദ്യ വികസിപ്പിക്കില്ല, ആയുധങ്ങളോ ജനങ്ങളെ ആക്രമിക്കാന്‍ ഉപയോഗിക്കാവുന്ന മറ്റ് സാങ്കേതിക സംവിധാനങ്ങളോ വികസിപ്പിക്കില്ല, അന്താരാഷ്ട്ര ചട്ടങ്ങള്‍ ലംഘിക്കുന്ന തരത്തില്‍ നിരീക്ഷണത്തിനായി എഐ ഉപയോഗിക്കില്ല, മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇടയാകുന്ന തരത്തില്‍ സാങ്കേതികവിദ്യ ഉപയോഗിക്കില്ല എന്നീ ചട്ടങ്ങളാണ് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് നീക്കം ചെയ്തത്.
സര്‍ക്കാര്‍ പ്രതിരോധ കരാറുകള്‍ സ്വന്തമാക്കാന്‍ വേണ്ടിയാണ് നയംമാറ്റം വരുത്തിയതെന്നാണ് സൂചന. ഗൂഗിളിന്റെ നയം മാറ്റം എഐയെ ആയുധവത്കരിക്കുമെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.
Discussion about this post