രോഗലക്ഷങ്ങളൊന്നുമില്ലാത്ത അണുവാഹകയായ ഒരു സ്ത്രീ.. മരണത്തിന്റെ ദൂത.. അതായിരുന്നു ടൈഫോയ്ഡ് മേരിയെന്ന് അറിയപ്പെടുന്ന മേരി. അമേരിക്കയിൽ വീട്ടുജോലിക്കാരിയായി തന്റെ ജീവിതം ആരംഭിച്ച മേരി, പാചകക്കാരി എന്ന നിലയിലാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ, തന്റേതല്ലാത്ത കാരണം കൊണ്ട്, കാൽ നൂറ്റാണ്ടുകളോളം തടവറയിൽ ജീവിച്ചു മരിക്കേണ്ടതായ യോഗമായിരുന്നു മേരിയുടേത്.. അതുകൊണ്ട് തന്നെ, ലോകവൈദ്യ ശാസ്ത്ര ചരിത്രത്തിൽ മേരിയും നോർത്ത് ബ്രദർ ദ്വീപും ഇന്നും മായാത്ത ഓർമയാണ്…
ടൈഫോയ്ഡ് മേരിയെ നോർത്ത് ബ്രദർ ദ്വീപുകമയി കൂട്ടിയിണക്കുന്ന ചില കാര്യങ്ങളുണ്ട്.. എന്താണ് ഇവർ തമ്മിലുള്ള ബന്ധമെന്നല്ലേ…
ടൈഫോയ്ഡ് ലക്ഷണങ്ങളൊന്നുമില്ലാത്ത ടൈഫോയ്ഡ് രോഗിയായിരുന്നു മേരി. ‘അസിംപ്‌റ്റോമാറ്റിക് കാരിയർ’ എന്ന് വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്ന പ്രത്യേക രോഗാവസ്ഥയ്ക്ക് അടിമ. ഇങ്ങനെയൊരു അസുഖം തനിക്കുണ്ടെന്ന സൂചനകൾ പോലും അവൾക്കുണ്ടായിരുന്നില്ല. ഇക്കാരണം തന്നെയാണ് മേരിയുടെ ജീവിതം ദുരിതപൂർണമാക്കി മാറ്റിയത്.
താൻ അറിയാതെ തന്നെ, 53 പേർക്കാണ് മേരി രോഗം പടർത്തിയത്. 3 മരണങ്ങൾക്കും അവൾ കാരണമായി. 1900 മുതൽ 1907 വരെയുള്ള സമയത്ത്, മേരി ജോലി ചെയ്തിരുന്ന വീടുകളിൽ 24 പേർക്ക് ടൈഫോയ്ഡ് രോഗംബാധയുണ്ടായി. ഈ സംഭവമാണ് മേരിയുടെ ജീവിതം മാറ്റിമറിച്ചത്.
1906ൽ ന്യൂയോർക്കിലെ ഓയ്‌സ്റ്റർ ബേയിലുള്ള സമ്പന്ന കുടുംബത്തിലെ ആറ് പേർക്ക് രോഗം ബാധിച്ചു. എന്നാൽ, എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ആർക്കും കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ, ഇതിനെ കുറിച്ച് കണ്ടെത്താൻ, പകർച്ച വ്യാധികളെ കുറിച്ച് പഠനങ്ങളും ഗവേഷണങ്ങളും നടത്തിയിട്ടുള്ള ജോർജ് സോപർ എന്ന വിദ്ഗധനെ നിയമിച്ചു. അടുത്ത വർഷം, മാൻഹട്ടനിലെ ഒരു വീട്ടിൽ മേരി ജോലിക്ക് ചേർന്നു. വൈകാതെ തന്നെ അവിടെയുള്ളവരും രോഗബാധിതരാവുകയായിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാൻ ഈ വീട്ടിലെത്തിയ ജോർജ് സോപർ മേരിയെ അവിടെ കണ്ടുമുട്ടിയതോടെ, അദ്ദേഹത്തിൽ സംശയം ഉയരുകയായിരുന്നു. പിന്നീട് മേരിയിൽ നടത്തിയ പരിശോധനയിലാണ് അവളുടെ രോഗത്തെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരം അദ്ദേഹം തിരിച്ചറിഞ്ഞത്. ഒരു ചെറു പനി പോലും മേരിക്കുണ്ടായിരുന്നില്ല.
ഇതോടെ, 1915ന് ന്യൂയോർക്കിന് സമീപമുള്ള നോർത്ത് ബ്രദർ ദ്വീപിലെ പ്രത്യേക കേന്ദ്രത്തിൽ മേരിയെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയായിരുന്നു. നോർത്ത് ബ്രദർ ദ്വീപിലെ കുപ്രസിദ്ധമായ ടൈഫോയ്ഡ് ആശുപത്രി ഇന്ന് കാടുമൂടിയിരിക്കുന്നു. ന്യൂയോർക്കിലെ ഈസ്റ്റ് നിദിയിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിലേക്ക് ടൈഫോയ്ഡ് രോഗികളെ കൂടാതെ, ടിബി, വസൂരി, ക്ഷയം എന്നിങ്ങനെയുള്ള അസുഖങ്ങൾ ബാധിച്ചവരെയും കൊണ്ടുവന്നിരുന്നു.












Discussion about this post