മുട്ട കഴിക്കാത്തവര്‍ വളരെ ചുരുക്കമാണ്. ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഈ ഭക്ഷണത്തെക്കുറിച്ച് നിരവധി ഗവേഷണങ്ങളും നടന്നിട്ടുണ്ട്. എങ്കിലും ആളുകള്‍ക്ക് മുട്ടയെക്കുറിച്ച് പലവിധ സംശയങ്ങളുണ്ട്. പുഴുങ്ങുന്നതാണോ ഓംലെറ്റായി കഴിക്കുന്നതാണോ നല്ലത്, പുഴുങ്ങുമ്പോള്‍ എങ്ങനെ പുഴുങ്ങണം എന്നൊക്കെ.
ഇപ്പോഴിതാ ഒരു കൂട്ടം ഗവേഷകര്‍ ഒരു പോഷകഗുണങ്ങളും ചോരാതെ മുട്ട എങ്ങനെ പുഴുങ്ങിക്കഴിക്കാം എന്ന് കണ്ടെത്തിയിരിക്കുകയാണ്. അവരുടെ ഗവേഷണ ഫലത്തില്‍ മുട്ട പെര്‍ഫെക്ടായി പാചകം ചെയ്യുന്നത് എങ്ങനെയെന്ന് വെച്ചാല്‍ മുട്ടയുടെ വെള്ള നന്നായി കട്ടിയാവുകയും എന്നാല്‍ മഞ്ഞക്കരു സോഫ്റ്റായി ദ്രാവകരൂപത്തില്‍ ഇരിക്കുകയും വേണം. അതായത് ഇത് രണ്ടും രണ്ട് താപനിലയില്‍ പാചകം ചെയ്യണമെന്ന് അര്‍ഥം. എന്നാല്‍ ഇത് സാധ്യമാണോ അതിനുള്ള ഉപദേശവും അവര്‍ നല്‍കിയിട്ടുണ്ട്.
മുട്ടകള്‍ ഒരു സ്റ്റീം ബാസ്‌ക്കറ്റില്‍ വെച്ച് പാചകം ചെയ്യണം. രണ്ട് പത്രങ്ങളില്‍# വെള്ളം വയ്ക്കണം അതിലൊന്നില്‍ തിളച്ചുകൊണ്ടിരിക്കുന്നതും മറ്റൊന്നില്‍ ഇളം ചൂടുവെള്ളവും. മുട്ടയിരിക്കുന്ന സ്റ്റീം ബാസ്‌ക്കറ്റ് ഓരോ രണ്ട് മിനിറ്റില്‍ ഇതിന് പുറമേ മാറി മാറി വെച്ചുകൊണ്ടിരിക്കണം. ഇങ്ങനെ 32 മിനിറ്റോളം പാചകം ചെയ്താല്‍ ഇവര്‍ പറയുന്ന തരത്തിലുള്ള മുട്ട റെഡി.
എന്നാല്‍ ഗവേഷകരുടെ ഈ മുട്ടപരീക്ഷണത്തെ നെറ്റിസണ്‍സ് അത്ര നല്ലനിലയിലല്ല നോക്കിക്കണ്ടിരിക്കുന്നത്. പരിഹാസക്കമന്റുകളാണ് ഇവരുടെ ഗവേഷണഫലത്തിന് കൂടുതലും ലഭിക്കുന്നത്. 10 മിനിറ്റ് കൊണ്ട് വേവിക്കാവുന്ന മുട്ടയുടെ പേരില്‍ ഒരു ജീവിതകാലം തന്നെ കളയാനില്ലെന്നാണ് ഇവരില്‍ ചിലര്‍ വെട്ടിത്തുറന്നുപറഞ്ഞിരിക്കുന്നത്.
കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ് ജേണലില്‍ വ്യാഴാഴ്ച ഈ ഗവേഷണം പ്രസിദ്ധീകരിച്ചുകഴിഞ്ഞു.സാധാരണ വേവിച്ച മുട്ടയേക്കാള്‍ കൂടുതല്‍ സമയം ഈ പുതിയ രീതി അടുക്കളയില്‍ ചെലവഴിക്കുമെന്ന് തങ്ങള്‍ക്കറിയാമെന്ന് മിനസോട്ട സര്‍വകലാശാലയിലെ ഭക്ഷ്യ ശാസ്ത്രജ്ഞ ജോവാന്‍ സ്ലാവിന്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ നിന്ന് ലഭിക്കുന്ന ഗുണവും രുചിയുമോര്‍ത്താല്‍ ഈ നഷ്ടമാകുന്ന അധിക സമയം നിങ്ങള്‍ക്ക് ഓകെയായിരിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
Discussion about this post