ന്യൂഡൽഹി : ചരിത്ര വിജയത്തിന് ഡൽഹിയ്ക്ക് സല്യൂട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിക്ക് ഇനി വികസനത്തിന്റെ കാലമാണെന്ന് മോദി പറഞ്ഞു.
‘ബിജെപിക്ക് ചരിത്രപരമായ വിജയം നൽകിയതിന് എന്റെ എല്ലാ സഹോദരീ സഹോദരന്മാർക്കും എന്റെ സല്യൂട്ട്. അഭിനന്ദനങ്ങൾ… എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നിങ്ങൾക്കെല്ലാവരോടും നന്ദി അറിയിക്കുന്നു. ഡൽഹിയുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനും അവിടുത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഞങ്ങൾ ഒരു കല്ലും പാഴാക്കില്ലെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു… വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ഡൽഹി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.’സുസ്ഥിര വികസന ഭരണം ഉറപ്പ് നൽകുന്നുവെന്നും മോദി എക്‌സിൽ കുറിച്ചു.
‘ഈ വലിയ ജനവിധിക്കായി രാവും പകലും പ്രവർത്തിച്ച എന്റെ എല്ലാ ബിജെപി പ്രവർത്തകരെയും ഓർത്ത് ഞാൻ വളരെ യധികം അഭിമാനിക്കുന്നു. ഇനി ഡൽഹിയിലെ ജനങ്ങളെ സേവിക്കുന്നതിൽ ഞങ്ങൾ കൂടുതൽ ശക്തമായി പ്രവർത്തിക്കും എന്ന് മോദി കൂട്ടിച്ചേർത്തു.
ഡൽഹിയുടെ ഹൃദയത്തിൽ മോദിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ചതിയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകർത്തെറിഞ്ഞിരിക്കുകയാണ്. ഡൽഹിയിൽ വികസനത്തിന്റെയും വിശ്വാസത്തിന്റെയും ഒരു പുതിയ യുഗത്തിന്റെ തുടക്കമാണിതെന്ന് അമിത് ഷാ പറഞ്ഞു.
‘ഡൽഹിയുടെ ഹൃദയഭാഗത്ത് മോദി. നുണകളുടെയും വഞ്ചനയുടെയും അഴിമതിയുടെയും ‘ശീഷ്മഹൽ’ നശിപ്പിച്ചുകൊണ്ട് ഡൽഹിയെ ആപ്ദാ രഹിതമാക്കാൻ ഡൽഹിയിലെ ജനങ്ങൾ പ്രവർത്തിച്ചു. വാഗ്ദാനങ്ങൾ ലംഘിക്കുന്നവർക്ക് ഡൽഹി ഒരു പാഠം പഠിപ്പിച്ചു. രാജ്യത്തുടനീളമുള്ള പൊതുജനങ്ങൾക്ക് തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നവർക്ക് ഈ തിരഞ്ഞെടുപ്പ് ഒരു മാതൃകയായിരിക്കും. ഡൽഹിയിൽ വികസനത്തിന്റെയും വിശ്വാസത്തിന്റെയും ഒരു പുതിയ യുഗത്തിന്റെ തുടക്കമാണിതെന്ന് അമിത് ഷാ എക്‌സിൽ കുറിച്ചു.
മോദി അൽപ്പസമയത്തിനകം ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യും. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ഇന്ന് രാത്രി 7. 30 നാണ് മോദി പ്രവർത്തകരെ അഭിസംബോധന ചെയ്യുക.
Discussion about this post