മോദിയുടെ ഗ്യാരണ്ടിയിൽ വിശ്വാസം അർപ്പിച്ചതിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലേത് ഐതിഹാസിക ജയമാണ്. ഡൽഹിയുടെ സ്‌നേഹത്തിന് ഒരുപാട് നന്ദി എന്ന മോദി പറഞ്ഞു. ഡൽഹിയുടെ വികസനമാണ് ബിജെപിയുടെ ലക്ഷ്യം. ഡബിൾ എഞ്ചിൻ സർക്കാരിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയാണ് എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
ആഡംബരം അഹങ്കാരം അരാജകത്വം എന്നിവ പരാജയപ്പെട്ടു. ഷോർട്ട് കട്ട് രാഷട്രീയക്കാരെ ജനങ്ങൾ ഷോർട്ട് സർക്യൂട്ട് ചെയ്‌തെന്ന് മോദി പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഡൽഹി ഞങ്ങൾക്ക് പൂർണ്ണഹൃദയത്തോടെ സ്‌നേഹം നൽകി. വികസനത്തിന്റെ രൂപത്തിൽ ഇരട്ടി സ്‌നേഹം ഞങ്ങൾ നിങ്ങൾക്ക് തിരികെ നൽകുമെന്ന് ഞാൻ വീണ്ടും ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു എന്ന് മോദി കൂട്ടിച്ചേർത്തു .
‘നമ്മുടെ ഡൽഹി വെറുമൊരു നഗരമല്ല, ഒരു മിനി ഇന്ത്യയാണ്. ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്ന ആശയമാണ് ഡൽഹിയിൽ ജീവിക്കുന്നത്.. ഞാൻ എവിടെ പോയാലും, ഞാൻ പൂർവാഞ്ചലിൽ നിന്നുള്ള ഒരു എംപിയാണെന്ന് അഭിമാനത്തോടെ പറയാറുണ്ടായിരുന്നു. പൂർവ്വാഞ്ചലിലെ ജനങ്ങൾ സ്‌നേഹവും വിശ്വാസവും ഊർജ്ജവും ശക്തിയും നൽകി. അതിനാൽ, പൂർവ്വാഞ്ചലിൽ നിന്നുള്ള ഒരു എംപി എന്ന നിലയിൽ, പൂർവ്വാഞ്ചലിലെ ജനങ്ങൾക്ക് ഞാൻ പ്രത്യേകമായി നന്ദി പറയുന്നു.’
രാജ്യത്ത് ബിജെപിക്ക് എവിടെയൊക്കെ ഭരണം ലഭിച്ചോ അവിടെയൊക്കെ വികസനം നടപ്പാക്കിയിട്ടുണ്ട്. ഡൽഹിയിലും വികസനം കൊണ്ടുവരുമെന്ന് മോദി പറഞ്ഞു. ഡൽഹി ഇപ്പോൾ ദുരന്ത മുക്തമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post