രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം ഡൽഹിയിൽ താമരക്കാലം വന്നെത്തിയിരിക്കുകയാണ്. ആപ്പിനെതിരായ ഭരണവിരുദ്ധ വികാരം അലയടിച്ചപ്പോൾ ഇന്ദ്രപ്രസ്ഥത്തിലെ ജനങ്ങൾ ഡബിൾ എഞ്ചിൻ സർക്കാരിനെ തിരഞ്ഞെടുക്കുകയായിരുന്നു. ആപ്പിന്റെ നെടുംതൂണുകൾ ആയ അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും അടക്കം തൂത്തെറിഞ്ഞാണ് ജനം താമര ചൂടിയത്. വിജയത്തിന് പിന്നാലെ ഇനി ഡൽഹിക്ക് സുസ്ഥിര വികസന ഭരണത്തിന്‍റെ കാലമായിരിക്കുമെന്നും അത് ഉറപ്പു നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതോടെ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ ആര് മുഖ്യമന്ത്രി ആയി വരുമെന്ന ചർച്ചകളും കൊഴുക്കുകയാണ്. പല പ്രമുഖരുടെയും പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാളിനെ ന്യൂ ദില്ലി മണ്ഡലത്തിൽ പരാജയപ്പെടുത്തിയ പർവേഷ് വർമ, ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത, വനിതാ നേതാവ് ശിഖ റോയ് എന്നിവരുടെ പേരുകളാണ് അവസാനഘട്ടത്തിൽ ചർച്ചയാകുന്നത്. മുൻ എബിവിപി നേതാവും എൻഡിഎംസി വൈസ് ചെയർമാനുമായ സതീഷ് ഉപാധ്യായ, ആർഎസ്‌എസ് പ്രവർത്തകൻ അജയ് മഹാവർ, അഭയ് വർമ്മ, പങ്കജ് സിങ്, ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവയ എന്നിവരുടെ പേരുകളും ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നുണ്ട്. എല്ലാം കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന നിലപാടാണ് നേതാക്കൾക്ക്.
ആപ്പിന്റെ നട്ടെല്ലും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ തറപറ്റിച്ച് തിരഞ്ഞെടുപ്പിലെജയന്‍റ് കില്ലറായ പര്‍വേശ് വര്‍മയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനായ പര്‍വേശ് വര്‍മ ജനസമ്മതനാണ്. കെജ്‌രിവാളിനെയും കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെപുത്രനുമായ സന്ദീപ് ദീക്ഷിത്തിനെയും പരാജയപ്പെടുത്തിയത് അദ്ദേഹത്തിന്റെ സാധ്യതകൾവർദ്ധിപ്പിക്കുന്നു.
മുൻ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. ഡല്‍ഹി തിരഞ്ഞെടുപ്പിന്‍റെ പ്രാരംഭഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്മൃതി ഇറാനിയുടെപേര് പറഞ്ഞുകേട്ടിരുന്നു. ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചത്സ്മൃതിയായിരുന്നു. അതുകൊണ്ട് തന്നെ സ്മൃതിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻസാദ്ധ്യത ഏറെയാണ്.
ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും മുൻ രാജ്യസഭാംഗവുമാണ് ദുഷ്യന്ത് ഗൗതം. കാരോൾ ബാഗ്മണ്ഡലത്തിൽ ആം ആദ്മി പാർട്ടിയുടെ വിശേഷ് രവിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹംവിജയിച്ചത്.
രോഹിണിയിൽ നിന്നു വിജയിച്ച വിജേന്ദർ ഗുപ്തയാണു സാധ്യത കൽപ്പിക്കുന്ന മറ്റൊരു പ്രമുഖൻ. എഎപിയുടെ തരംഗം കണ്ട മുൻ തെരഞ്ഞെടുപ്പുകളിലും രോഹിണിയിൽ വിജയിച്ചത് ഗുപ്തതന്നെയായിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവർത്തനവും ഗുപ്തയുടെമുതൽക്കൂട്ടാണ്.
2022 മുതൽ ഡൽഹി ബിജെപിയുടെ ആക്ടിംഗ് പ്രസിഡന്റായും 2023-ൽ പൂർണ്ണകാലപ്രസിഡന്റായും പ്രവർത്തിക്കുന്ന വീരേന്ദ്ര സച്ചദേവ, 1998-ന് ശേഷം ആദ്യമായി ഡൽഹിയിൽബിജെപിയെ അധികാരത്തിലെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ബിജെപി ഡൽഹിയിൽസർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം മാത്രം എംപിയായി തിരഞ്ഞെടുക്കപ്പെട്ട ബൻസുരി സ്വരാജ്, മരിച്ച സുഷമ സ്വരാജിന്റെമകളാണ്. അഭിഭാഷകയായ അവർ, 2023-ൽ ഡൽഹി ബിജെപിയുടെ ലീഗൽ സെൽ ഹെഡായിനിയമിതയായി. 2024ലെ തിരഞ്ഞെടുപ്പിൽ ന്യൂഡൽഹി ലോക്സഭ മണ്ഡലത്തിൽ കേന്ദ്ര മന്ത്രിമീനാക്ഷി ലേഖിയെ മാറ്റിയാണ് ബിജെപി അവരെ സ്ഥാനാർഥി ആക്കിയത്.
കോണ്‍ഗ്രസിനെയും ഒരുപതിറ്റാണ്ട് ഭരണചക്രം തിരിച്ച ആം ആദ്മി പാര്‍ട്ടിയെയും തൂത്തെറിഞ്ഞാണ് 27 വർഷത്തിന് ശേഷം ഉള്ള ബിജെപിയുടെ മടങ്ങി വരവ് എന്നതിനാൽ കൃത്യമായ കണക്ക് കൂട്ടലുകളോടെ ആയിരിക്കും മുഖ്യ മന്ത്രിയെതിരഞ്ഞു എടുക്കുക എന്ന് ഉറപ്പാണ്
Discussion about this post