നരേന്ദ്രമോദി തന്റെ ആരാധ്യപുരുഷനെന്ന് പ്രശസ്ത അമേരിക്കൻ പോഡ്കാസ്റ്റർ ലെക്‌സ് ഫ്രിഡ്മാൻ. ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആകർഷകമായ മനുഷ്യൻ എന്നാണ് ലെക്‌സ് മോദിയെ വിശേഷിപ്പിച്ചത്. ഈ മാസം അവസാനത്തോടെ മോദിയുമായി അഭിമുഖത്തിന് തയ്യാറെടുക്കുന്ന ലെക്‌സ്, തന്റെ ഓരോ ഘട്ടപഠനത്തിനിടയിലും പ്രധാനമന്ത്രിയെ ആഴത്തിൽ മനസിലാക്കുന്നുവെന്ന് വ്യക്തമാക്കി. നരേന്ദ്രമോദിയോടൊത്തുള്ള പോഡ്കാസ്റ്റിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്നും, സമയത്തിന് ദൈർഘ്യം കൂടുതലാണെന്നും ലെക്‌സ് പറയുന്നു. മോദിയുമായി മണിക്കൂറുകൾ സംസാരിച്ചിരിക്കാൻ തോന്നുന്നു, അദ്ദേഹത്തിന്റെ ഉപവാസ രീതികൾ തന്നെ ഏറെ ആകർഷിച്ചെന്നും അഭിമുഖത്തിന് മുൻപ് 48-72 മണിക്കൂർ വരെ ഉപവാസം അനുഷ്ഠിക്കാൻ ആഗ്രഹമുണ്ടെന്നും ലെക്‌സ് വെളിപ്പെടുത്തി.
‘ഇന്ത്യയുടെ സങ്കീർണ്ണവും ആഴമേറിയതുമായ ചരിത്രത്തിനും അതിൽ അദ്ദേഹത്തിന്റെ പങ്കിനും പുറമേ, മനുഷ്യനെന്ന നിലയിൽ മോദി ഏറെ വ്യത്യസ്തനാണ്. ഉദാഹരണത്തിന്, ആത്മീയ കാരണങ്ങളാൽ അദ്ദേഹം പലപ്പോഴും ഒന്നിലധികം ദിവസത്തെ ഉപവാസം (9+ ദിവസം ) നടത്തിയിട്ടുണ്ട്. ഞാനും പലപ്പോഴും ഉപവസിക്കാറുണ്ട്. അതിനാൽ ഞാൻ ഇന്ത്യയിൽ എത്തിക്കഴിഞ്ഞാൽ അദ്ദേഹത്തോട് സംസാരിക്കുന്നതിന് മുമ്പ് 48-72 മണിക്കൂർ ഉപവാസം അനുഷ്ഠിക്കും. ധ്യാനിക്കാനും, ജീവിച്ചിരിക്കുന്നതിൽ ഞാൻ എത്ര അവിശ്വസനീയമാംവിധം ഭാഗ്യവാനാണെന്ന് ചിന്തിക്കാനും, മനുഷ്യപ്രകൃതിയുടെ ഇരുണ്ട വശങ്ങൾ ഞാൻ കൂടുതലായി കണ്ടിട്ടുണ്ടെങ്കിലും ലോകത്ത് ഇത്രയധികം സൗന്ദര്യം കാണുന്ന വിചിത്രമായ ചിന്താഗതി ഉണ്ടായിരിക്കാനും ഇത് ഒരു നല്ല അവസരമാണ്. എല്ലാറ്റിനുമുപരി… എന്റെ ജീവിതത്തിൽ ഇത്രയധികം സ്‌നേഹം ലഭിച്ചതിൽ ഞാൻ എത്ര ഭാഗ്യവാനാണെന്ന് ചിന്തിക്കാനെന്നാണ് ലെക്‌സ് പറഞ്ഞത്.
ഫെബ്രുവരി അവസാനം ഞാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരു പോഡ്കാസ്റ്റ് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാൻ ഒരിക്കലും ഇന്ത്യയിൽ പോയിട്ടില്ല, അതിനാൽ ഒടുവിൽ സന്ദർശിക്കാനും അതിന്റെ ഊർജ്ജസ്വലവും ചരിത്രപരവുമായ സംസ്‌കാരത്തിന്റെയും അത്ഭുതകരമായ ആളുകളുടെയും പല വശങ്ങളും എനിക്ക് കഴിയുന്നത്ര പൂർണ്ണമായി അനുഭവിക്കാനും കഴിയുന്നതിൽ ഞാൻ ആവേശത്തിലാണെന്ന് ലെകസ് പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജിയോപൊളിറ്റിക്‌സ് എന്നിവയിൽ ശ്രദ്ധപതിപ്പിക്കുന്ന ഒരു പ്രശസ്ത പോഡ്കാസ്റ്ററാണ് ലെക്‌സ് ഫ്രിഡ്മാൻ. എലോൺ മസ്‌ക് , ജെഫ് ബെസോസ്, മാർക്ക് സക്കർബർഗ് എന്നിവരുമായുള്ള അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടു. 2018 മുതൽ ഫ്രിഡ്മാൻ ഒരു പോഡ്കാസ്റ്റ് ഹോസ്റ്റ് ചെയ്യുന്നു. ‘ദി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോഡ്കാസ്റ്റ്’ എന്ന് പേരിട്ടിരുന്ന ഇത് 2020 ൽ ‘ദി ലെക്‌സ് ഫ്രിഡ്മാൻ പോഡ്കാസ്റ്റ്’ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.
Discussion about this post