കുട്ടികള്‍ക്ക് നിഷ്‌കളങ്കമായ മനസ്സാണ്. വളരെ ഭീകരമായ കാര്യത്തെയും അതിനേക്കാളേറെ ലാഘവബുദ്ധിയോടെയാണ് അവര്‍ കാണുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കണ്ടു നില്‍ക്കുന്നവരെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണെങ്കിലും ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്‌കളങ്കതയാണ് ഇവിടെ ഏറെ ശ്രദ്ധ നേടുന്നത്.
ഒരു ചെറിയ ആണ്‍കുട്ടിയാണ് ഈ വൈറല്‍ വീഡിയോയിലെ ഹീറോ. അകലം കുറഞ്ഞ അഴികളുള്ള കൂട്ടില്‍ കിടക്കുന്ന കടുവയുടെ വായില്‍ അവന്‌റെ കുപ്പായം കുടുങ്ങിയിരിക്കുകയാണ് . കടുവയോട് തന്റെ കുപ്പായം വിട്ടുതരാന്‍ ആവശ്യപ്പെടുകയാണ് കുട്ടി. പ്രവൃത്തിയില്‍നിന്ന് കുട്ടിയോട് കളിയിലേര്‍പ്പെടുകയാണ് കടുവ എന്നാണ് കരുതേണ്ടത്, കാരണം ഒട്ടും അക്രമാസക്തമായല്ല കടുവയുടെ പെരുമാറ്റം. എന്നാല്‍ ഇതൊന്നുമല്ല വീഡിയോ കാണുന്നവരെ ആകര്‍ഷിക്കുന്നത്. കടുവയോടുള്ള കുട്ടിയുടെ സംഭാഷണമാണ്.
തന്റെ കുപ്പായത്തില്‍ നിന്ന് പിടിവിട്ടില്ലെങ്കില്‍ അമ്മചീത്ത പറയുമെന്നാണ് അവന്‍ കടുവയോട് പറയുന്നത്.
‘എന്റെ കുപ്പായം വിടൂ, ഇല്ലെങ്കില്‍ അമ്മ ചീത്ത പറയും, വിടൂ, പ്ലീസ്…’,ഇതുതന്നെ ആവര്‍ത്തിച്ചുപറയുകയാണ് കുട്ടി. ഇതൊന്നും കേട്ട് യാതൊരു അലിവുമില്ലാതെ ‘ഷര്‍ട്ട് കടിച്ചുവലിക്കുകയാണ് കടുവ. കൂടിന് പുറത്ത് ഇരുന്നും നിന്നും കടുവയുമായി ‘വടംവലി’ നടത്തുകയാണ് കുട്ടി. കടുവയാണെന്നോ കടുവയൊരു ഭീകരജീവിയാണെന്നോ ഉള്ള തരത്തിലുള്ള പ്രതികരണമല്ല കുട്ടിയുടേത്. ഒരു സുഹൃത്തിനോട് തന്നെ വിടൂവെന്ന് പറയുന്നത്ര ലളിതമായാണ് അവന്‍ അപേക്ഷിക്കുന്നത്.
എന്തായാലും വീഡിയോ കാഴ്ചക്കാരുടെ മനം കവര്‍ന്നിരിക്കുകയാണ്. ഇതെവിടെനിന്ന് പകര്‍ത്തിയതാണെന്നോ എപ്പോഴാണ് സംഭവമെന്നോ വീഡിയോയില്‍ വ്യക്തമല്ല. കുട്ടിയുടെ മുഖവും വീഡിയയോയില്‍ അവ്യക്തമാണ്. എന്തായാലും കുട്ടിയുടെ നിഷ്‌കളങ്കമായ പ്രതികരണം കാഴ്ചക്കാരെ ആകര്‍ഷിക്കുകയാണ്. നിരവധി പേരാണ് വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. എന്നാല് കടുവുടെ കയ്യില്‍ നിന്ന് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ വീഡിയോ പകര്‍ത്തിയതിനെ വിമര്‍ശിക്കുന്നവരും കുറവല്ല.
Kid Starts shouting “Meri shirt chhod de, mummy Daantegi” after Tiger grabeed his shirt in Zoo
pic.twitter.com/gl07jglZ46— Ghar Ke Kalesh (@gharkekalesh) February 9, 2025
Discussion about this post