ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരീക്ഷ പേ ചർച്ച ഇന്ന് നടക്കും. പരീക്ഷാ പേ ചർച്ചയുടെ എട്ടാം പതിപ്പാണ് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുക. വിദ്യാർഥികളും അദ്ധ്യാപകരും മാതാപിതാക്കളുമായി അഞ്ചുകോടിയിലധികം ആളുകൾ പരിപാടിയിൽ പങ്കെടുക്കും. സമ്മർദ്ദമില്ലാതെ പരീക്ഷകളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
ആദ്യമായി, പിപിസി ഒരു പുതിയ ഫോർമാറ്റ് അവതരിപ്പിക്കും. ചലച്ചിത്ര താരം ദീപിക പദുക്കോൺ, ആറ് തവണ ലോക ബോക്‌സിംഗ് ചാമ്പ്യനായ എംസി മേരി കോം, ആത്മീയ നേതാവ് സദ്ഗുരു തുടങ്ങിയ പ്രശസ്ത വ്യക്തികൾ പരീക്ഷാ സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകും.
പരീക്ഷാ തയ്യാറെടുപ്പ്, സമ്മർദ്ദ നിയന്ത്രണം, വ്യക്തിഗത വളർച്ച എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പ്രധാനമന്ത്രി മോദി നൽകും. ഈ വർഷം, സർക്കാർ സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സൈനിക് സ്‌കൂളുകൾ, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകൾ, സിബിഎസ്ഇ, നവോദയ സ്‌കൂളുകൾ എന്നിവയുൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 36 വിദ്യാർത്ഥികളെ പ്രധാനമന്ത്രിയുമായി നേരിട്ട് ഇടപഴകുന്നതിനായി തിരഞ്ഞെടുത്തിട്ടുണ്ട്.
Discussion about this post