റായ്പൂർ: ഛത്തീസ്ഗഡ് എന്ന പേര് കേട്ടാൽ കമ്യൂണിസ്റ്റ് ഭീകരവാദം ആയിരിക്കും നമ്മുടെയെല്ലാം മനസിൽ ഓടിവരിക. ഇന്ത്യയിൽ ചുവപ്പ് ഭീകരത ഇത്രയേറെ പടർന്ന് പന്തലിച്ച സംസ്ഥാനം വേറെയില്ല. കമ്യൂണിസ്റ്റ് ഭീകരവാദത്തെ തുടർന്ന് വലിയ ബുദ്ധിമുട്ടാണ് സംസ്ഥാനങ്ങളെ ജനങ്ങൾ അനുഭവിക്കുന്നത്. വികസന മുരടിപ്പ് സംസ്ഥാനത്തെ എല്ലാ മേഖലകളിലും പിന്നിലാക്കി.
2014 ൽ അധികാരത്തിൽ ഏറിയ മോദി സർക്കാർ ഛത്തീസ്ഗഡ് എന്ന സംസ്ഥാനത്തിന് വലിയ പ്രധാന്യം ആയിരുന്നു നൽകിയിരുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിനായി കമ്യൂണിസ്റ്റ് ഭീകരവാദം അവസാനിക്കേണ്ടതിന്റെ പ്രധാന്യം സർക്കാർ മനസിലാക്കി. ഇതേ തുടർന്ന് കമ്യൂണിസ്റ്റ് ഭീകരവാദത്തിനെതിരെ ശക്തമായ പോരാട്ടവും ആരംഭിച്ചു. ഇതിന്റെ ഫലമായി ഛത്തീസ്ഗഡിൽ വികസനം എത്തി.
ടാറിട്ട പുതിയ റോഡുകളിലൂടെ ജനങ്ങൾ നടക്കാൻ ആരംഭിച്ചു. മുക്കിലും മൂലയിലും വൈദ്യുതിയെത്തി. വിവിധ കേന്ദ്രപദ്ധതികളുടെ രൂപത്തിൽ സംസ്ഥാനത്ത് വികസനം എത്തി. പാലങ്ങളും റോഡുകളും ആളുകളെ തമ്മിൽ ബന്ധിപ്പിച്ചു. ഇതിനിടയിലും ചുവപ്പ് ഭീകരതയും ദേശീയതയും തമ്മിലുള്ള പോരാട്ടം തുടർന്നു. ഈ പോരാട്ടം ഇപ്പോൾ ശക്തമായിരിക്കുകയാണ്.
ഛത്തീസ്ഗഡ് കണ്ട ഏറ്റവും വലിയ കമ്യൂണിസ്റ്റ് ഭീകര വേട്ടയായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായത്. ഏറ്റുമുട്ടലിൽ 31 കമ്യൂണിസ്റ്റ് ഭീകരരെയാണ് വധിച്ചത്. ഈ വർഷം ആരംഭിച്ച് ഒന്നര മാസം പിന്നിടുമ്പോൾ ആകെ 81 കമ്യൂണിസ്റ്റ് ഭീകരരെയാണ് സുരക്ഷാ സേന കാലപുരിയ്ക്ക് അയച്ചത്. സുരക്ഷാ സേന വധിച്ചവരിൽ പ്രധാനപ്പെട്ട നേതാക്കളും ഉൾപ്പെടുന്നു.
കമ്യൂണിസ്റ്റ് ഭീകര ഏറ്റവും ശക്തമായ മേഖലയാണ് ബിജാപൂർ. ഇവിടെയായിരുന്നു കഴിഞ്ഞ ദിവസം ശക്തമായ ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ രണ്ട് ഉദ്യോഗസ്ഥർ വീരമൃത്യുവരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇപ്പോഴും പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരരെ കണ്ടെത്തുന്നതിനുള്ള പരിശോധന പുരോഗമിക്കുകയാണ്.
ഛത്തീസ്ഗഡിൽ ബിജെപി സർക്കാർ അധികാരത്തിലേറിയത് മുതലാണ് കമ്യൂണിസ്റ്റ് ഭീകര വേട്ട കൂടുതൽ ശക്തമായത്. പുതുതായി നിരവധി സൈനിക ക്യാമ്പുകൾ പ്രദേശത്ത് സജ്ജമായത് ഇതിന്റെ സൂചനയാണ്. ഭീകരവാദം ഇല്ലാതാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ സംയുക്ത പ്രവർത്തനം ഫലം കാണുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്.
2026 മാർച്ച് ആകുമ്പോഴേയ്ക്കും കമ്യൂണിസ്റ്റ് ഭീകരവാദത്തെ രാജ്യത്ത് നിന്നും തുടച്ച് നീക്കണം എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടി ആയിരുന്നു കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടൽ എന്ന് വേണം മനസിലാക്കാൻ. ഭീകരവാദം ഇല്ലാതാക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ഇരു സർക്കാരുകളും. അതിനാൽ വരും ദിവസങ്ങളിലും സമാന ഏറ്റുമുട്ടലുകൾ തുടരും.
ബിജാപൂരിൽ മഹാരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് കഴിഞ്ഞ ദിവസം 50 ഓളം കമ്യൂണിസ്റ്റ് ഭീകരർ സംഗമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചടെ സുരക്ഷാ സേന കമ്യൂണിസ്റ്റ് ഭീകരരെ വളഞ്ഞു. 12 മണിക്കൂർ നേരമായിരുന്നു ഇവിടെ ഏറ്റുമുട്ടൽ നടന്നത്. ഇതിന് ശേഷം നടത്തിയ പരിശോധനയിൽ വൻ ആയുധശേഖരവും പിടിച്ചെടുത്തിരുന്നു.
Discussion about this post