കുവൈത്ത് സിറ്റി: മറ്റുള്ളവര്‍ക്ക് വേണ്ടി മണി എക്‌സ്‌ചേഞ്ചുകള്‍ വഴി നടത്തുന്ന വളരെ ചെറിയ പണ കൈമാറ്റങ്ങളില്‍ പോലും സൂക്ഷ്മ നിരീക്ഷണം ശക്തമാക്കി കുവൈത്ത് അധികാരികള്‍. റിപ്പോര്‍ട്ടുപ്രകാരം തുക 50 ദിനാറില്‍ കുറവാണെങ്കില്‍ പോലും ഓരോ കൈമാറ്റത്തിന്റെയും ശരിയായ ഗുണഭോക്താവിനെ തിരിച്ചറിയുന്നതിന് കര്‍ശനമായ പരിശോധനാ നടപടികള്‍ നടപ്പിലാക്കാന്‍ മണി എക്‌സ്‌ചേഞ്ച് കമ്പനികള്‍ക്ക് ഇവര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പണം കൈമാറ്റം ചെയ്യുന്നതിനുള്ള കാരണം ഓരോ വ്യക്തികളും ബോധ്യപ്പെടുത്തേണ്ടതുണ്ട്. അയയ്ക്കുന്നയാളും സ്വീകര്‍ത്താവും തമ്മിലുള്ള ബന്ധം ഇനി അധികാരികള്‍ സൂക്ഷ്മമായി പരിശോധിക്കും, ഇടയ്ക്കിടെയും ഓരോ തവണയും ഒരേ മൂല്യത്തിലും ആവര്‍ത്തിക്കുന്ന ഇടപാടുകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും.
സ്വന്തം സിവില്‍ ഐഡി ഉപയോഗപ്പെടുത്തിക്കൊണ്ട് ചെറിയ തുകകള്‍ കൈമാറ്റം ചെയ്ത്് സഹപ്രവര്‍ത്തകരെയോ വീട്ടുജോലിക്കാരെയോ സഹായിക്കുന്നത് പ്രവാസികള്‍ക്കിടയില്‍ സാധാരണമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അവര്‍ അന്വേഷണങ്ങള്‍ക്ക് വിധേയരാകാം, കൂടാതെ കൈമാറ്റത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നതിന് അധിക രേഖകള്‍ നല്‍കേണ്ടതുണ്ട്,
പ്രത്യേകിച്ച് അത് പതിവായി സംഭവിക്കുകയാണെങ്കില്‍. പൂര്‍ത്തിയായ തീയതി മുതല്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്ക് പ്രസക്തമായ രേഖകളും ഉപഭോക്തൃ വിശദാംശങ്ങളും ഉള്‍പ്പെടെ എല്ലാ ഇടപാടുകളുടെയും സമഗ്രമായ രേഖകള്‍ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും റെഗുലേറ്ററി അധികാരികള്‍ വ്യക്തമാക്കുന്നുണ്ട്.
Discussion about this post