ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഖ്‌നൂർ സെക്ടറിലുണ്ടായ ഐഇഡി സ്ഫോടനത്തില്‍ രണ്ട് സൈനികർക്ക് വീരമത്യു. പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്. ജമ്മു ജില്ലയിലെ ഖൗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കേരി ബട്ടൽ പ്രദേശത്തെ നിയന്ത്രണ രേഖയ്ക്ക് സമീപം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് സംഭവം.
ഭീകരര്‍ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് പരിക്കേറ്റ മൂന്ന് സൈനികരെ ആർമി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിൽ രണ്ടുപേർ ചികിത്സയ്ക്കിടെ മരിച്ചു. ഒരാളുടെ നില ഗുരുതരമാണെന്ന് വിവരം.
അഖ്‌നൂർ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം സൈനിക സംഘം പട്രോളിംഗ് നടത്തുന്നതിനെയാണ് ഭീകരർ ഐഇഡി സ്ഫോടനം നടത്തിയത്. വിവരം ലഭിച്ചയുടൻ കൂടുതൽ സൈനികർ സ്ഥലത്തെത്തി പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തിച്ച ശേഷം ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചു.
Discussion about this post