Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഉച്ചയ്ക്ക് 12 മുതൽ 3വരെ ഇനി വിശ്രമം; ബാക്കി സമയം മതി ജോലി; സംസ്ഥാനത്ത് ജോലി സമയം പുന:ക്രമീകരിച്ചു; കാരണം ഇതാണ്

by Brave India Desk
Feb 12, 2025, 07:01 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. ഇതേ തുടർന്ന് ജോലി സമയം പുന: ക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിറക്കി. ചൂടിനെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്ന സന്ദർഭം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ലേബർ കമ്മീഷണർ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് 12 മുതൽ 3 മണിവരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് ലേബർ കമ്മീഷണർ നൽകിയിരിക്കുന്ന നിർദ്ദേശം. ജോലി സമയം രാവിലെ ഏഴിനും വൈകീട്ട് ഏഴിനും ഇടയിലുള്ള എട്ട് മണിക്കൂറായി നിയന്ത്രിക്കണം. മെയ് 10 വരെ ഈ നിയന്ത്രണം തുടരുമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.

Stories you may like

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

നിലവിൽ സംസ്ഥാനത്ത് ഉച്ച സമയങ്ങളിൽ അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. സാധാരണ താപനിലയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ഇത്രയും ഉയർന്ന താപനിലയിൽ പുറത്ത്  ഇറങ്ങിയാൽ സൂര്യഘാതം ഉൾപ്പെടെ ഉണ്ടാകും. ഇത് ഒഴിവാക്കാനാണ് ലേബർ കമ്മീഷണറുടെ പുതിയ തീരുമാനം. നിർമ്മാണ മേഖലയിലും റോഡ് നിർമ്മാണ ജോലിക്കാർക്കിടയിലും കർശനമായി സമയക്രമീകരണം നടപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇക്കുറി അതിശക്തമായ ചൂടാണ് അനുഭവപ്പെടുക എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അന്തരീക്ഷതാപനില പതിവിന് വിപരീതമായി ഉയർന്ന നിലയിൽ എത്തും. 40 ഡിഗ്രിയ്ക്ക് മുകളിൽ അന്തരീക്ഷതാപനില രേഖപ്പെടുത്താനാണ് സാദ്ധ്യതയെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നത് തടയുന്നതിനായി കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാം.

നിർദ്ദേശങ്ങൾ

* പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാർഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കുടിവെള്ളം കയ്യിൽ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

Tags: Timeheetjoblabour
Share24TweetSendShare

Latest stories from this section

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

ഷാഫി പറമ്പിലിന്റെയും വികെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ; കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തൽ

ഷാഫി പറമ്പിലിന്റെയും വികെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ; കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തൽ

ബിജെപി സീലിൽ ജെയ്സിൽ പി അസീസിന് സസ്പെൻഷൻ ; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബിജെപി സീലിൽ ജെയ്സിൽ പി അസീസിന് സസ്പെൻഷൻ ; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

Discussion about this post

Latest News

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; 5 മരണം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; 5 മരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies