ഹൈദരാബാദ് : തെലങ്കാനയിൽ ഹൈദരാബാദിന് സമീപമുള്ള ഒരു ക്ഷേത്രത്തിൽ നിന്ന് മാംസക്കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സ്ഥലത്ത് ജനക്കൂട്ടം തടിച്ചുകൂടി പ്രതിഷേധം. ഇതിനുമുമ്പും ഈ ക്ഷേത്രത്തിൽ നിന്നും മാംസ കഷണങ്ങൾ കണ്ടെത്തിയതായി പരാതിയുണ്ടായിരുന്നു. ഇന്ന് വീണ്ടും ക്ഷേത്രത്തിലെ പൂജാരി ക്ഷേത്രത്തിനുള്ളിൽ നിന്നും മാംസക്കഷണങ്ങൾ കണ്ടെത്തുകയായിരുന്നു.
തപ്പച്ചബുത്രയിലെ ജിറ ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം. പുരോഹിതൻ മാംസക്കഷണങ്ങൾ കണ്ടെത്തിയെന്നും കമ്മിറ്റി അംഗങ്ങളെ അറിയിച്ചെന്നുമാണ് പോലീസ് അറിയിക്കുന്നത്. തപ്പച്ചബുത്ര പ്രദേശത്തെ ജിറ ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം.
ബുധനാഴ്ച ക്ഷേത്രത്തിലെ പൂജാരി മാംസക്കഷണങ്ങൾ കാണുകയും കമ്മിറ്റി അംഗങ്ങളെ അറിയിക്കുകയും ചെയ്തു. വാർത്ത പരന്നതോടെ ക്ഷേത്രത്തിന് പുറത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരിക്കുകയാണ്. പ്രാദേശിക ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തെലങ്കാന സർക്കാർ ഹിന്ദുക്കൾക്കും ക്ഷേത്രങ്ങൾക്കും എതിരായി നടത്തുന്ന പ്രവർത്തനങ്ങളുടെ പരിണിതഫലമായാണ് ഹൈദരാബാദിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നും മാംസഭാഗങ്ങൾ കണ്ടെത്തുന്ന സംഭവങ്ങൾ പതിവായിരിക്കുന്നത് എന്ന് ബിജെപി കുറ്റപ്പെടുത്തി.
തെലങ്കാനയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം ക്ഷേത്രങ്ങൾക്കെതിരായ ഇത്തരം ആക്രമണങ്ങൾ പതിവായിരിക്കുകയാണെന്ന് ബിജെപി എംഎൽഎ രാജാ സിംഗ് ആരോപിച്ചു. മുൻപും ഇത്തരം സംഭവങ്ങൾ നടന്നപ്പോൾ പൂച്ചകളോ നായ്ക്കളോ കൊണ്ടുവന്നിടുന്നതാകും മാംസക്കഷണങ്ങൾ എന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചിരുന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേതൃത്വം നൽകുന്ന കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം തെലങ്കാനയിലുടനീളം എല്ലായിടത്തും ക്രമസമാധാനക്കുറവും സാമുദായിക ഐക്യമില്ലായ്മയും സംബന്ധിച്ച നിരവധി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ബിആർഎസ് എംഎൽഎമാരും കുറ്റപ്പെടുത്തി.
തപ്പച്ചബുത്ര ക്ഷേത്രത്തിൽ നടന്ന സംഭവത്തെ തുടർന്ന് ക്ഷേത്രം അശുദ്ധമായതായി ആരോപിച്ച്
ബിജെപി, ബിജെവൈഎം, വിഎച്ച്പി പ്രവർത്തകർ പ്രതിഷേധം നടത്തുന്നുണ്ട്. ബുധനാഴ്ച രാവിലെ ഹനുമാൻ ക്ഷേത്രത്തിലെ ശിവലിംഗത്തിന് സമീപമാണ് മാംസക്കഷണങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ തെലങ്കാനയിലെ മറ്റൊരു ക്ഷേത്രത്തിൽ ദേവിയുടെ വിഗ്രഹം തകർക്കപ്പെട്ട സംഭവം നടന്നിരുന്നു. തുടർന്ന് ഹിന്ദു സംഘടനകളും ബിജെപിയും ചേർന്ന് നടത്തിയ വലിയ പ്രതിഷേധത്തിന്റെ ഫലമായി പോലീസ് പ്രതിയെ പിടികൂടിയിരുന്നു. സൽമാൻ സലിം താക്കൂർ എന്ന ആളായിരുന്നു ക്ഷേത്രത്തിലെ ദേവി വിഗ്രഹം തകർത്തത്. തങ്ങളുടെ മതം വിഗ്രഹാരാധനയെ എതിർക്കുന്നതിനാലാണ് ക്ഷേത്രത്തിലെ വിഗ്രഹം തകർത്തത് എന്നായിരുന്നു ഈ കേസിൽ പ്രതി വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ തെലങ്കാനയിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നും മാംസ കഷണങ്ങൾ കണ്ടെത്തുന്നത്.
Discussion about this post