കോട്ടയം: പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന് ശിവലിംഗവും ക്ഷേത്രാവശിഷ്ടങ്ങളും കണ്ടെത്തിയതില്‍ പ്രതികരണവുമായി ബിജെപി നേതാവ് പിസി ജോര്‍ജ്ജ്.
പാലാ രൂപതയുടെ ഭൂമിയില്‍ ശിവലിംഗം കണ്ടെത്തിയ സംഭവം മുതലെടുപ്പ് നടത്താനായി മീഡിയ വണ്ണും ജമാഅത്തെ ഇസ്ലാമിക്കാരും കാത്തു നില്‍ക്കേണ്ടതില്ലെന്ന് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. അത് സംബന്ധിച്ച കാര്യങ്ങള്‍ മൂന്നുദിവസം മുന്‍പ് തന്നെ സംസാരിച്ച് തീരുമാനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെയ്‌സ്ബുക്ക് കുറിപ്പ്
പാലാ രൂപതയുടെ ഭൂമിയില്‍ ശിവലിംഗം കണ്ടെത്തിയ സംഭവം മുതലെടുപ്പ് നടത്താനായി മീഡിയ വണ്ണും ജമാഅത്തെ ഇസ്ലാമിക്കാരും കാത്തു നില്‍ക്കേണ്ടതില്ല……. അത് സംബന്ധിച്ച കാര്യങ്ങള്‍ മൂന്നുദിവസം മുന്‍പ് തന്നെ സംസാരിച്ച് തീരുമാനമാക്കിയിട്ടുണ്ട് !
പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കപ്പ കൃഷിക്കായി ജെസിബി ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്നതിനിടയില്‍ മണ്ണിനടിയില്‍ നിന്നും ശിവലിംഗവും സോപാന കല്ലും കണ്ടെത്തിയിരുന്നു……. ഈ സംഭവം നടന്നിട്ട് ഒരാഴ്ചയോളം ആകുന്നു……… അത് എന്ത് ചെയ്യണമെന്ന് സംബന്ധിച്ച് മൂന്നുദിവസം മുന്‍പ് പാലാ രൂപത അധികൃതരും വെള്ളപ്പാട് ഭഗവതി ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന് സംസാരിച്ച് തീരുമാനത്തില്‍ എത്തിയിരുന്നു.
എന്നാല്‍ ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍ സംഭവം അറിഞ്ഞ് ആ സ്ഥലത്ത് എത്തുകയും ക്ഷേത്രസമിതിയുടെ അവകാശവാദത്തെ പാലാ രൂപത നേതൃത്വം തള്ളി എന്നൊക്കെ വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്തു കുത്തിതിരിപ്പ് ഉണ്ടാക്കാനുള്ള ശ്രമത്തിന് തുടക്കമിടികയും, മറ്റു മാമാ മാധ്യമങ്ങള്‍ എന്തോ ഒരു വലിയ സംഭവം പോലെ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കൂത്താപ്പാടി ഇല്ലം വക തണ്ടലത്ത് മഹാദേവക്ഷേത്രം എന്ന പേരിലുള്ള ഒരു ശിവക്ഷേത്രം ആ ഭൂമിയില്‍ ഉണ്ടായിരുന്നതാണ് , ഇല്ലം ക്ഷയിച്ചതോടെ ക്ഷേത്രം തകര്‍ച്ചയിലേക്ക് പോവുകയും തുടര്‍ന്ന് അന്യാധീനപ്പെട്ടു പോയ ഭൂമി പല ഉടമകളാല്‍ കൈമാറ്റം ചെയ്യപ്പെട്ട് ഇപ്പോള്‍ പാലാ രൂപതയുടെ ഉടമസ്ഥതയിലാണ് ആ ഭൂമിയുള്ളത്.
ഭൂമിയില്‍ നിന്നും ശിവലിംഗം ലഭിച്ച കാര്യം സമീപവാസികളായ ക്രൈസ്തവര്‍ തന്നെയാണ് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത് , തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തുകയും കേട്ടറിഞ്ഞ വിശ്വാസികള്‍ അവിടെയെത്തി ശിവലിംഗത്തെ വണങ്ങുകയും പൂജിക്കുകയും ചെയ്തു , ഇത്തരം വിഗ്രഹങ്ങളും ശിവലിംഗങ്ങളും മണ്ണില്‍ നിന്നും മറ്റും ലഭിക്കുമ്പോള്‍ അവയെ ഹൈന്ദവ വിശ്വാസികള്‍ ആരാധനയോടെ കാണുകയും പൂജിക്കുകയും ചെയ്യുക സ്വാഭാവികമാണ് , അതിനെയാണ് ഇവിടുത്തെ മാധ്യമങ്ങള്‍ എന്തോ വലിയ ഹിന്ദു ക്രിസ്ത്യന്‍ പ്രശ്‌നം പോലെ വളച്ചൊടിച്ചിരിക്കുന്നത്.
ഈ സംഭവം വാര്‍ത്തയായതോടെ ക്ഷേത്ര ഭാരവാഹികളും പാലാ രൂപതാ നേതൃത്വവുമായി സംസാരിക്കുകയും ശിവലിംഗം കണ്ടെത്തിയ സാഹചര്യത്തില്‍ അത് സംബന്ധിച്ച് ദേവപ്രശ്‌നം നടത്തി അതില്‍ എന്താണോ ലഭിക്കുന്നത് അതിനനുസരിച്ച് കാര്യങ്ങള്‍ നീക്കുവാന്‍ തീരുമാനമായി.
ദേവപ്രശ്‌ന വിധിപ്രകാരം ആ ശിവലിംഗവും സോപാനക്കല്ലുകളും ഏറ്റെടുത്ത് സമീപത്തെ ക്ഷേത്രത്തില്‍ സ്ഥാപിക്കുവാന്‍ ആണെങ്കില്‍ അങ്ങനെ , അതല്ല ശിവലിംഗം ലഭിച്ച ആ ഭൂമിയില്‍ അവിടെത്തന്നെ സ്ഥാപിക്കുവാന്‍ ആണ് ദേവപ്രശ്‌നത്തില്‍ തെളിയുന്നതെങ്കില്‍ അതുവേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുവാന്‍ പാലാ അരമന സമ്മതിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്………..ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് യാതൊരുവിധ തര്‍ക്കങ്ങളും ഇല്ലെന്ന് പാലാ അരമനയും ക്ഷേത്രസമിതിയും പോലീസിനെയും റവന്യൂ അധികാരികളെയും അറിയിച്ചിട്ടുണ്ട്.
പാലാ രൂപതയുടെ ഭൂമിയില്‍ ശിവലിംഗം കിട്ടി എന്നു പറഞ്ഞ് അതിന്റെ പേരില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലടിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ജമാഅത്തെ ഇസ്ലാമിയും മീഡിയവണ്ണും പോലുള്ളവരും ഇതു വെച്ച് മുതലെടുപ്പ് നടത്താമെന്ന് കരുതിയിരിക്കുന്ന രാജ്യദ്രോഹികളും രാഷ്ട്രീയക്കാരും വെറുതെ സമയം പാഴാക്കേണ്ടതില്ല എന്നറിയിക്കുന്നു.
അതേസമയം വിഗ്രഹങ്ങളും ക്ഷേത്രാവശിഷ്ടങ്ങളും കണ്ടെടുത്ത സ്ഥലത്ത് വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഭാരവാഹികള്‍ പൂജയും പ്രാര്‍ത്ഥനകളും നടത്തി. വിഗ്രഹം കണ്ടെടുത്ത സ്ഥലത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ക്ഷേത്രവും ആരാധനയും നടന്നിരുന്നതായാണ് ക്ഷേത്രഭാരവാഹികള്‍ പറയുന്നത്. തണ്ടളത്ത് തേവരുടെ ശിവലിംഗം അടക്കമാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഇവര്‍ പറയുന്നു. കൂത്താപ്പാടി ഇല്ലം വകയായിരുന്ന ക്ഷേത്രം ഇല്ലം ക്ഷയിച്ചതോടെ അന്യാധീനപ്പെടുകയായിരുന്നു എന്നും ക്ഷേത്രഭാരവാഹികള്‍ പറയുന്നുണ്ട്.
ഹൈന്ദവ ആചാര പ്രകാരം വിഗ്രഹം മാറ്റിസ്ഥാപിക്കുന്നതിന് സഹായം ചെയ്യുമെന്ന് പാല രൂപത വ്യക്തമാക്കുന്നു. വിഗ്രഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ ഉള്‍പ്പടെ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. നേരത്തെ പലതവണ കൈമറിഞ്ഞ് ഈ ഭൂമി വെട്ടത്ത് കുടുംബം എന്ന കുടുംബത്തില്‍ നിന്നാണ് പാല അരമന വാങ്ങിയതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
Discussion about this post