ബെംഗളൂരു: ഡ്രൈവിങ്ങ് ചെയ്യുന്നതിനിടെ ഓഫീസ് ജോലി ചെയ്ത ടെക്കിക്ക് പിഴ ചുമത്തി പൊലീസ്. ബെംഗളൂരുവിലെ ഐ ടി ജീവനക്കാരിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതിയില്‍ നിന്ന് പിഴയായി 1000 രൂപയും ബെംഗളൂരു നോര്‍ത്ത് പൊലീസ് ഈടാക്കി. ബെംഗളൂരു ആര്‍ടി നഗര്‍ ഏരിയയിലായിരുന്നു സംഭവം.
സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. തിരക്കേറിയ റോഡിലൂടെ കാര്‍ ഓടിക്കുന്നതിനിടെ സ്റ്റിയറിങിനോട് ചേര്‍ത്ത് വച്ച് ലാപ് ടോപ്പില്‍ യുവതി വര്‍ക്ക് ചെയ്യുകയായിരുന്നു. മറ്റൊരു വാഹനത്തിലുണ്ടായിരുന്നവരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.
വീഡിയോ വൈറലായതോടെ പൊലീസ് യുവതിയെ കണ്ടെത്തുകയും പിഴ ഈടാക്കുകയുമായിരുന്നു. അമിത വേഗതയ്ക്കും അശ്രദ്ധമായി വാഹനമോടിച്ചതിനുമാണ് പിഴ ചുമത്തിയതെന്ന് ബംഗളരു പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെയായിരുന്നു ഈ സംഭവം. വീട്ടില്‍ നിന്ന് ജോലി ചെയ്യൂ, ഡ്രൈവിങ്ങിനിടെ നിങ്ങളുടെ കാറില്‍ നിന്നല്ല ജോലി ചെയ്യേണ്ടതെന്നാണ്, സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച് ബെംഗളൂരു ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എക്സില്‍ കുറിച്ചത്.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണ കമന്റുകളുമായി എത്തുന്നത്. ജോലി സമ്മര്‍ദം കാരണമാണ് താന്‍ ഇത്തരത്തില്‍ ലാപ് ടോപ്പ് ഉപയോഗിച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പോസ്റ്റിന് താഴെ നിരവധി പേര്‍ പൊലീസിനെ പിന്തുണച്ചും യുവതിക്കെതിരെയും രംഗത്തെത്തി. ബംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന്റെ ഫലമാണിതെന്നും അതേസമയം ഏത് സാഹചര്യത്തിലും തൊഴിലാളികളെ ചൂഷണം ചെയ്ത് പണമുണ്ടാക്കുന്ന കോര്‍പ്പറേറ്റുകളുടെ ഭ്രാന്ത്രമായ ജോലി സംസ്‌കാരത്തിന്റെ ഭാഗമാണിതെന്നും ചിലര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
“work from home not from car while driving” pic.twitter.com/QhTDoaw83R
— DCP Traffic North, Bengaluru (@DCPTrNorthBCP) February 12, 2025
Discussion about this post