ശരീരഭാരം കുറയ്ക്കാന്‍ പലരും നെട്ടോട്ടത്തിലാണ്. ഇതിനായി മരുന്നുകള്‍ ഉപയോഗിക്കുന്നവരും ടിപ്പുകള്‍ മാറി മാറി പരീക്ഷിക്കുന്നവരും കുറവല്ല. അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ഇത്തരത്തില്‍ വൈറലായ ഒരു ടിപ്പാണ് ചൂടുവെള്ളം കുടിക്കുക എന്നത്. ഇതിലൂടെ വണ്ണം കുറയുമെന്നാണ് പ്രചാരണം. മാറുന്ന ജീവിതശൈലിയും ശരിയല്ലാത്ത ഭക്ഷണക്രമവുമാണ് ശരീരഭാരം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമാകുന്നതെങ്കിലും ഇത് സ്ഥിരമാക്കുന്നതിലൂടെ വലിയ മാറ്റം വരുമെന്നാണ്അവകാശവാദം. . ചെറുചൂടുവെള്ളത്തില്‍ നാരങ്ങനീരോ, ജീരകമോ, പുതിനയിലയോ ഒക്കെ ചേര്‍ത്ത് കുടിക്കുക എന്നതാണ് ഈ ടിപ്പില്‍ പറയുന്നത്. എന്നാല്‍ ഈ പൊടിക്കൈകള്‍ എത്രത്തോളം ഫലപ്രദമാണ്? ഈ ‘ചൂടുവെള്ള മിശ്രിതങ്ങള്‍’ക്ക് ശരീരഭാരം കുറയ്ക്കാനാകുമോ? പരിശോധിക്കാം.,
എന്നാല്‍ ഈ പ്രചരണം പോലെ ഈ ചൂടുവെള്ള മിശ്രിതങ്ങള്‍ക്ക് വണ്ണം കുറയ്ക്കുന്നതിനുള്ള മാന്ത്രിക ശക്തിയില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് അമിത ഗാഡ്രെ പറയുന്നത്. ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ ഈ പാനീയങ്ങള്‍ക്ക് കഴിയില്ലത്രേ. എന്നാല്‍ രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നതിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. പല ടോക്സിനുകളും പുറംതള്ളാന്‍ സഹായിക്കുന്നതിലൂടെ നിങ്ങളുടെ ദഹനപ്രക്രിയ സുഖമമായി നടക്കാന്‍ ഇത് സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ അത്യന്താപേക്ഷിതമാണ് കുടലിന്റെ ആരോഗ്യം.
രാവിലെ ചെറുചൂടുവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് നിങ്ങളുടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഗുണകരമാണ്. ബ്ലസ് സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാനും ബോഡി ഡിറ്റോക്സിഫിക്കേഷനും ഹൈഡ്രേറ്റായിരിക്കാനും ചൂടുവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. അത്തരത്തില്‍ ചിന്തിച്ചാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍
ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിനേക്കാളും കൂടുതല്‍ കലോറി നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് ഒരാളുടെ ശരീരഭാരം കുറയുക. ദിവസം മുഴുവന്‍ ഊര്‍ജ്ജ്വസ്വലമായും ഉദ്പാദനക്ഷമതയോടെയും തുടരാന്‍ നമ്മുടെ ശരീരത്തിന് നിശ്ചിത അളവില്‍ കലോറി ആവശ്യമാണ്. പ്രായം, ലിംഗഭേദം, ശരീരഭാരം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് കലോറിയുടെ ആവശ്യം വരിക.
നിശ്ചിത അളവില്‍ ആവശ്യമായ കലോറി അനുസരിച്ചുള്ള ഭക്ഷണക്രമമാണ് ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദമായ മാര്‍ഗമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൃത്യമായ സമയത്ത് കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നതും ആവശ്യത്തിന് വെള്ളം കുടിക്കുന്നതും അതോടൊപ്പം വ്യായാമവും ശരീരഭാരം കുറയ്ക്കാന്‍ അനിവാര്യമാണ്.
Discussion about this post