തിരുവനന്തപുരം: അര്‍ഹതപ്പെട്ടവര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. അനര്‍ഹരുടെ കൈവശമുള്ള മുന്‍ഗണനാ കാര്‍ഡുകള്‍ അവരില്‍ നിന്ന് അര്‍ഹരായവര്‍ക്ക് നല്‍കുന്നതിനുള്ള നടപടി സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ ആരംഭിച്ചിരുന്നു. പരിശോധനയിലൂടെ അനര്‍ഹരുടെ കൈയില്‍ നിന്നും ലഭിച്ചതും മാനദണ്ഡങ്ങളില്‍ നിന്നും പുറത്തായതും ഉള്‍പ്പടെയുള്ള അമ്പതിനായിരം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളാണ് ഇനി അംഗങ്ങള്‍ക്ക് ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 1,54,80,040 (ഒരു കോടി അന്‍പത്തിനാല് ലക്ഷത്തി എണ്‍പതിനായിരത്തി നാല്‍പത്) മുന്‍ഗണനാ കാര്‍ഡുകളാണ് അനുവദിച്ചിട്ടുള്ളത്. അതായത് ഏകദേശം 43 ശതമാനം പേര്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള റേഷന്‍ പരിധിയില്‍ വരുന്നത്. ബാക്കി 57 ശതമാനം വരുന്ന മുന്‍ഗണനേതര ജനവിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എഫ്‌സിഐയില്‍ തുക അടച്ച് അരി ലഭ്യമാക്കി റേഷന്‍ നല്‍കി വരുന്നു. 2011 സെന്‍സസിനെ അടിസ്ഥാനമാക്കിയാണ് മുന്‍ഗണനാ അംഗങ്ങളുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനം നിലനിന്നിരുന്നതും ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തില്‍ കുറവുള്ളതും പരിഗണിച്ച് കേരളത്തിലെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും പൊതുവിതരണ കേന്ദ്രം വഴി ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കണം. ഈ സര്‍ക്കാര്‍ ചുമതലയേറ്റെടുത്ത ശേഷം നാളിതുവരെയായി 55,157 അന്ത്യോദയ അന്നയോജന കാര്‍ഡുകളും 4,04,915 പ്രയോറിറ്റി ഹൗസ്ഹോള്‍ഡ് കാര്‍ഡുകളും ഉള്‍പ്പെടെ ആകെ 4,60,072 മുന്‍ഗണനാകാര്‍ഡുകളും അര്‍ഹരായവര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
Discussion about this post