യുകെയില്‍ ട്രെയിനില്‍ സഞ്ചരിച്ച ഇന്ത്യന്‍ വംശജയായ യുവതിയെ അധിക്ഷേപിച്ച് മദ്യപിച്ചെത്തിയ യുവാവ്. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതോടെ വലിയ രോഷമാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
നിങ്ങള്‍ ഇന്ത്യക്കാര്‍ ഇംഗ്ലണ്ടിനുള്ളതാണ്, ഇന്ത്യയെ ഞങ്ങള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കിയതാണ്’ എന്നൊക്കെയാണ് ഇയാള്‍ ഈ യുവതിയോട് പറയുന്നത്. ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയതാണ് യുവതിയുടെ കുടുംബം. നിറയെ യാത്രക്കാരുണ്ടായിരുന്ന ട്രെയിനില്‍ വച്ചാണ് ഇയാള്‍ യുവതിക്ക് ് നേരെ ബഹളം വയ്ക്കുന്നത്.
ഗബ്രിയേല്‍ ഫോര്‍സിത്ത് എന്ന യൂസറാണ് ആദ്യം ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. എന്നാല്‍, ആ വീഡിയോ അധികം വൈകാതെ തന്നെ നീക്കം ചെയ്യപ്പെട്ടു. പക്ഷേ, അപ്പോഴേക്കും വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ ഈ വീഡിയോ പ്രചരിച്ചിരുന്നു.
അധിക്ഷേപിക്കുന്നതിനോടൊപ്പം തന്നെ ഇയാള്‍ ഇതെല്ലാം തന്റെ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്നതും കാണാം. ഇയാളുടെ പങ്കാളിയാണ് എന്ന് കരുതപ്പെടുന്ന സ്ത്രീയും ആ സമയത്ത് ഒപ്പമുണ്ടായിരുന്നു. ഇയാളുടെ ബഹളത്തിനിടയില്‍ അവര്‍ തന്റെ വസ്ത്രം കൊണ്ടും കൈകൊണ്ടും മുഖം മറയ്ക്കുന്നതും വീഡിയോയില്‍ കാണാം.
അധിക്ഷേപ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇത് ആളുകളില്‍ വലിയ രോഷമുണ്ടാക്കി. ഇന്ത്യയില്‍ നിന്നുള്ളവരും ഇംഗ്ലണ്ടില്‍ നിന്നുള്ളവരും എല്ലാം യുവാവിനെതിരെ പ്രതികരിച്ചുകൊണ്ട് കമന്റുകള്‍ നല്‍കി ഇയാളെ ജോലിയില്‍ നിന്നും പിരിച്ചു വിടണം, ഇനി അഥവാ ഇയാള്‍ക്ക് ജോലി ഇല്ലെങ്കില്‍ ഒരിടത്തും ജോലി കൊടുക്കരുത്’ എന്ന് നിരവധിപ്പേര്‍ കമന്റുകള്‍ നല്‍കിയിട്ടുണ്ട്. ‘
View this post on Instagram
Discussion about this post