ശതകോടീശ്വരമാരുടെ ഇഷ്ടനഗരം.നഗരത്തിൽ 30,700 കോടിശ്വരന്മാരും 16 ശതകോടിശരന്മാരുമാണ് താമസിക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളുടെ പട്ടികയിൽ ആദ്യ 50ൽ ആണ് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയുടെ സ്ഥാനം. ഡൽഹിയിൽ ഏറ്റവും വിലയേറിയ വീടുള്ളത് ആർക്കാണ് എന്ന് അറിയാമോ… ? ആദ്യം മനസ്സിൽ വരുക അംബാനിക്കോ അദാനിക്കോ എന്നായിരിക്കും. എന്നാൽ അങ്ങനെയല്ല… ഏറ്റവും വിലകൂടിയ വീട് ഉള്ളത് ഒരു യുവതിക്കാണ്.
റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡിഎൽഎഫിന്റെ സിഇഒയും റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനായ കെ പി സിംഗിന്റെ മകളുമായ രേണുക തൽവാറാണ് തലസ്ഥാന നഗരിയിലെ ഏറ്റവും വിലപിടിപ്പുള്ള വസതിയുടെ ഉടമ . ഡൽഹിയിലെ പൃഥ്വിരാജ് റോഡിലാണ് രേണുകയുടെ വീട് സ്ഥിതി ചെയ്യുന്നത്. 2016ലാണ് രേണുക ഈ വീട് സ്വന്തമാക്കിയത് . റിയൽ എസ്റ്റേറ്റ് കമ്പനിയായ ടിഡിഐ ഇൻഫ്രാകോർപ്പിന്റെ മാനേജിംഗ് ഡയറക്ടർ കമൽ തനേജയിൽ നിന്നാണ് രേണുക വീട് വാങ്ങിയത് .
5000 ചതുരശ്ര അടിയാണ് കെട്ടിടം. ഓരോ ചതുരശ്ര അടിക്കും 8.8 ലക്ഷം രൂപവച്ച് 435 കോടി രൂപ നൽകിയാണ് രേണുക ഈ വീട് സ്വന്തമാക്കിയത് . 510 കോടി രൂപയാണ്. വീടിന്റെ നിലവിലെ മൂല്യം. വീടിന്റെ പ്രൗഢി അദാനി മാൻഷനെയും ജിൻഡാൽ ബംഗ്ലാവിന്റെയും മറികടക്കുമെന്നാണ് വിവരം .
Discussion about this post