ഹലോ ഗയ്‌സ്……. നമ്മൾ ഇന്ന് കാണാൻ പോവുന്നത് ….. ഈ ഒരു ഡയലോഗ് കേട്ടാൽ തന്നെ അറിയാം ഫോണിൽ യൂട്യൂബ് തുറന്ന് വച്ചിരിക്കുകയാണ് എന്ന്. കുറച്ച് കാലങ്ങളായി ജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്ന സോഷ്യൽ ഇടമാണ് യൂട്യൂബ്. എന്ത് കാര്യം ഉണ്ടെങ്കിലും അതിൽ സെർച്ച് ചെയ്ത് നോക്കിയാൽ മതി. യൂട്യൂബ് അഡ്കിറ്റഡ് ആവാത്തവരായി ആരും തന്നെയില്ല എന്ന് തന്നെ പറയാം.
ഇന്ന് യൂട്യൂബിന് 20 -ാം പിറന്നാൾ . വിനോദമായും വരുമാനമായും ലോകത്തിൻറെ ഗതി മാറ്റിയ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിന്റെ പിറവി രണ്ട് പതിറ്റാണ്ട് മുൻപൊരു പ്രണയദിനത്തിലായിരുന്നു. യുഎസിലെ പേയ്പാൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന മൂന്ന് പേരായ സ്റ്റീവ് ചെൻ, ചാഡ് ഹർലി, ജാവേദ് കരീം എന്നിവരാണ് യൂട്യൂബ് സ്ഥാപിച്ചത്. യൂട്യൂബ് കമ്പനി സ്ഥാപിച്ചതിൽ പല തരത്തിലുള്ള കഥകളുണ്ട്.
സാൻ ഫ്രാൻസിസ്‌കോയിലെ ചെന്നിന്റെ അപ്പാർട്ട്‌മെന്റിൽ ഒരു ഡിന്നർ പാർട്ടിയിൽ ചിത്രീകരിച്ച വീഡിയോകൾ പങ്കിടാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടർന്ന്, 2005 ന്റെ ആദ്യ മാസങ്ങളിൽ ഹർലിയും ചെനും യൂട്യൂബിനായി ഈ ആശയം വികസിപ്പിച്ചെടുത്തു എന്നാണ് പറയുന്നത്. അങ്ങനെ ജാവേദ് കരീമിൻറെ പേരിലുള്ള ചാനലിൽ നിന്നും ‘മീ ആറ്റ് സൂ’ എന്ന വീഡിയോ അങ്ങനെ യൂട്യൂബിലെ ആദ്യ വീഡിയോ ആയി ചരിത്രമെഴുതി.
അന്ന് യൂട്യൂബ് വൻ നഷ്ടത്തിലാണ് പോയികൊണ്ടിരുന്നത്. എന്നാൽ ഗൂഗിൾ ഏറ്റെടുത്തതോടെ യൂട്യൂബിന്റെ തലവര തന്നെ മാറി മറഞ്ഞു. 2014ൽ യൂട്യൂബിൻറെ സിഇഒയായി സൂസൻ വിജിഡ്സ്‌കി ചുമതലയേറ്റതോടെ അതിവേഗമായി വളർച്ച. വാർത്താ മാദ്ധ്യമങ്ങളും സിനിമയും വ്യവസായവും രാഷ്ട്രീയവുമെല്ലാം യൂട്യൂബിലേക്ക് ചേക്കേറി.
ഒരാളെ കുറ്റം പറയാൻ യൂട്യൂബ് … നല്ലത് പറയാൻ യൂട്യൂബ് …… പ്രതികരിക്കാൻ യൂട്യൂബ്… അങ്ങന എന്തിനും യൂട്യൂബായി മാറി . അങ്ങനെ ജനങ്ങളുടെ ഇടയിൽ ലൈക്ക് അൺലൈക്ക് പ്ലീസ് സബ്‌സ്‌ക്രൈബ് എന്നിങ്ങനെയുള്ള വാക്കുകളും സുപരിചിതമായി തുടങ്ങി.
എഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ സബ്‌സൈക്രൈബേഴ്‌സുള്ള വ്യക്തിഗത യൂട്യൂബ് പേജ് മലയാളിയുടേതാണ് . KL BRO- ക്ക് ഇപ്പോഴുള്ളത് ആറരക്കോടി സബ്സ്‌ക്രൈബേഴ്സാണ്. 2024ൽ 50 ബില്യൺ ഡോളർ എന്ന നാഴികക്കല്ലിലേക്ക് യൂട്യൂബിൻറെ വരുമാനം വളർന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 5.88 ലക്ഷം കോടി രൂപയാണ് യൂട്യൂബ് ഇന്ത്യയിലെ ക്രിയേറ്റർമാർക്ക് നൽകിയതെന്നാണ് കണക്കുകൾ. ആളുകളെ രസിപ്പിച്ച് ഇന്ന് തലമുറകളെ ഒപ്പം കൂട്ടി യൂട്യൂബ് മുന്നേറുന്നു. ഇരുപതിന്റെ നിറവിൽ എത്തിയ യൂട്യൂബിന് പിറന്നാൾ ആശംസകൾ.
Discussion about this post